+ -

عَنْ عَائِشَةَ أُمِّ المُؤمنينَ رضي الله عنها قَالَتْ:
كُنْتُ أَغْتَسِلُ أَنَا وَالنَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ إِنَاءٍ وَاحِدٍ كِلاَنَا جُنُبٌ، وَكَانَ يَأْمُرُنِي، فَأَتَّزِرُ، فَيُبَاشِرُنِي وَأَنَا حَائِضٌ، وَكَانَ يُخْرِجُ رَأْسَهُ إِلَيَّ وَهُوَ مُعْتَكِفٌ فَأَغْسِلُهُ وَأَنَا حَائِضٌ.

[صحيح] - [متفق عليه] - [صحيح البخاري: 299]
المزيــد ...

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
ഞാനും അല്ലാഹുവിൻ്റെ റസൂൽ -ﷺ- യും ജനാബത്തുകാരായിരിക്കെ ഒരേ പാത്രത്തിൽ നിന്ന് കുളിക്കാറുണ്ടായിരുന്നു. അവിടുന്ന് എന്നോട് 'ഇസാർ' (അരക്ക് താഴെയുള്ളത് മറക്കുന്ന വസ്ത്രം) ധരിക്കാൻ കൽപ്പിക്കുകയും ഞാനത് ധരിക്കുകയും ചെയ്യും; ശേഷം -എനിക്ക് ആർത്തവമുള്ള സന്ദർഭങ്ങളിൽ- അവിടുന്ന് ബാഹ്യകേളികളിൽ ഏർപ്പെടുമായിരുന്നു. മസ്ജിദിൽ ഇഅ്തികാഫിരിക്കുന്ന സന്ദർഭങ്ങളിൽ അവിടുന്ന് എൻ്റെ അടുത്തേക്ക് തല നീട്ടിത്തരും; ആർത്തവകാരി ആയിരിക്കുന്ന സന്ദർഭത്തിൽ ഞാൻ അവിടുത്തേക്ക് തല കഴുകിക്കൊടുക്കുമായിരുന്നു."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 299]

വിശദീകരണം

വിശ്വാസികളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- നബി -ﷺ- യോടൊപ്പമുള്ള അവരുടെ ചില സ്വകാര്യനിമിഷങ്ങളെ കുറിച്ചാണ് ഈ ഹദീഥിൽ നമ്മെ അറിയിക്കുന്നത്. നബി -ﷺ- യും ആഇശ -رَضِيَ اللَّهُ عَنْهَا- യും ജനാബത്തിൽ നിന്ന് ഒരുമിച്ച് -ഒരേ പാത്രത്തിൽ നിന്ന്- കുളിക്കാറുണ്ടായിരുന്നു എന്നും, അവർ രണ്ട് പേരും അതിൽ നിന്ന് ഒരുമിച്ച് വെള്ളം എടുക്കാറുണ്ടായിരുന്നു എന്നും അവർ അറിയിക്കുന്നു. ആഇശ -رَضِيَ اللَّهُ عَنْهَا- ക്ക് ആർത്തവമുള്ള സന്ദർഭങ്ങളിൽ നബി -ﷺ- അവരെ സമീപിക്കാൻ ഉദ്ദേശിച്ചാൽ അവരോട് മുട്ടുപൊക്കിളിന് ഇടയിലുള്ള ഭാഗം മറക്കാൻ കൽപ്പിക്കുകയും, ശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ ബാഹ്യകേളികളിൽ ഏർപ്പെടുകയും ചെയ്യാറുണ്ടായിരുന്നു എന്നും അവർ അറിയിക്കുന്നു. നബി -ﷺ- മസ്ജിദിൽ ഇഅ്തികാഫ് (ആരാധനകൾക്കായി മാറിയിരിക്കുന്ന വേള) ഇരിക്കുന്ന വേളകളിൽ തൻ്റെ ശിരസ്സ് ആഇശ -رَضِيَ اللَّهُ عَنْهَا- ക്ക് നീട്ടികൊടുക്കുകയും, അവർ വീട്ടിലിരുന്ന് കൊണ്ട് നബി -ﷺ- യുടെ തലമുടി കഴുകിക്കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية التشيكية Malagasy Oromianina Kanadianina
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഭർത്താവും ഭാര്യയും ഒരേ പാത്രത്തിൽ നിന്ന് കുളിക്കൽ അനുവദനീയമാണ്.
  2. ആർത്തവകാരികളുമായി ബാഹ്യകേളികളിൽ ഏർപ്പെടാം; അവരുടെ ഗുഹ്യസ്ഥാനം ഒഴിവാക്കണം എന്നു മാത്രം. ആർത്തവം അവരുടെ ശരീരം അശുദ്ധമാക്കുകയില്ല.
  3. ബാഹ്യകേളികളിൽ ഏർപ്പെടുന്ന സന്ദർഭങ്ങളിൽ അരക്കെട്ടിന് താഴേക്കുള്ള ഭാഗം മറക്കുന്ന വസ്ത്രം ധരിക്കുന്നത് സുന്നത്താണ്.
  4. നിഷിദ്ധമായ കാര്യത്തിലേക്ക് നയിക്കാൻ കാരണമാകുന്ന വഴികൾ അകറ്റി നിർത്തണം.
  5. ആർത്തവകാരികൾ മസ്ജിദിൽ കഴിഞ്ഞു കൂടാൻ പാടില്ല പാടില്ല.
  6. ആർത്തവകാരികളായ സ്ത്രീകൾക്ക് നനഞ്ഞതും ഉണങ്ങിയതുമായ വസ്തുക്കൾ സ്പർശിക്കാം. ഒരാളുടെ തലമുടി കഴുകിക്കൊടുക്കുന്നതും, മുടി ചീകിക്കൊടുക്കുന്നതുമെല്ലാം ഇതിൽ പെട്ടതാണ്.
  7. നബി -ﷺ- യുടെ മനോഹരമായ ദാമ്പത്യവും, ഭാര്യയോടുള്ള നല്ല പെരുമാറ്റവും.