عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ:
أُنْزِلَ عَلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَهُوَ ابْنُ أَرْبَعِينَ، فَمَكَثَ بِمَكَّةَ ثَلَاثَ عَشْرَةَ سَنَةً، ثُمَّ أُمِرَ بِالْهِجْرَةِ، فَهَاجَرَ إِلَى الْمَدِينَةِ، فَمَكَثَ بِهَا عَشْرَ سِنِينَ، ثُمَّ تُوُفِّيَ صَلَّى اللهُ عَلَيْهِ وَسَلَّمَ.
[صحيح] - [متفق عليه] - [صحيح البخاري: 3851]
المزيــد ...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- ക്ക് നാൽപ്പത് വയസ്സുള്ളപ്പോൾ അവിടുത്തേക്ക് അല്ലാഹുവിൻ്റെ സന്ദേശം ഇറക്കപ്പെട്ടു. മക്കയിൽ പതിമൂന്ന് വർഷം കഴിച്ചു കൂട്ടിയതിന് ശേഷം അവിടുത്തോട് (മദീനയിലേക്ക്) പാലായനം ചെയ്യാൻ കൽപ്പിക്കപ്പെട്ടു. അങ്ങനെ അവിടുന്ന് മദീനയിലേക്ക് പാലായനം ചെയ്യുകയും, അവിടെ പത്തു വർഷം കഴിഞ്ഞു കൂടുകയും ചെയ്തു. അതിന് ശേഷമാണ് നബി -ﷺ- വഫാത്തായത് (മരണപ്പെട്ടത്).
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 3851]
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: നബി -ﷺ- ക്ക് അല്ലാഹുവിൽ നിന്നുള്ള സന്ദേശമായ അവൻ്റെ വഹ്‌യ് അവതരിക്കപ്പെട്ടതും അവിടുന്ന് നബിയായി നിയോഗിക്കപ്പെട്ടതും നാൽപ്പതാമത്തെ വയസ്സിലായിരുന്നു. പിന്നീട് മക്കയിൽ പതിമൂന്ന് വർഷക്കാലം അവിടുന്ന് ജീവിച്ചു. ശേഷം മദീനയിലേക്ക് ഹിജ്റ (പാലായനം) ചെയ്യാൻ അവിടുത്തോട് കൽപ്പിക്കപ്പെട്ടത് പ്രകാരം അവിടുന്ന് മദീനയിലേക്ക് പോവുകയും, അവിടെ പത്തു വർഷം ജീവിക്കുകയും ചെയ്തു. അതിന് ശേഷം -അറുപത്തി മൂന്ന് വയസ്സുള്ളപ്പോൾ- നബി -ﷺ- മരണപ്പെടുകയും ചെയ്തു.