+ -

عن عبدِ الله بن عمرو رضي الله عنهما قال:
كنتُ أكتبُ كلَّ شيءٍ أسمعُه من رسولِ الله صلَّى الله عليه وسلم أُريدُ حفْظَه، فنهتْني قريشٌ، وقالوا: أتكْتبُ كلَّ شيءٍ تَسمَعُه من رسول الله صلَّى الله عليه وسلم، ورسولُ الله صلَّى الله عليه وسلم بَشَرٌ يتكلَّمُ في الغضَبِ والرِّضا؟ فأمسَكتُ عن الكتاب، فذكرتُ ذلك لرسول الله صلَّى الله عليه وسلم، فأومأ بإصبَعِه إلى فيه، فقال: «اكتُبْ، فوالذي نفسي بيدِه، ما يَخرُجُ منه إلا حقٌّ».

[صحيح] - [رواه أبو داود] - [سنن أبي داود: 3646]
المزيــد ...

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- യിൽ നിന്ന് കേൾക്കുന്ന, ഞാൻ മനപാഠമാക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ എഴുതിയെടുക്കാറുണ്ടായിരുന്നു. എന്നാൽ ഖുറൈശികൾ എന്നെ അതിൽ നിന്ന് വിലക്കി. അവർ പറഞ്ഞു: "നബി -ﷺ- യിൽ നിന്ന്പ റഞ്ഞു കേൾക്കുന്നതെല്ലാം താങ്കൾ എഴുതിയെടുക്കുകയാണോ?! അവിടുന്നാകട്ടെ, ഒരു മനുഷ്യനാണ്. ദേഷ്യത്തിലും സന്തോഷത്തിലുമെല്ലാം അവിടുന്ന് സംസാരിക്കില്ലേ? ." അതോടെ ഞാൻ എഴുതിയെടുക്കുന്നത് നിർത്തിവെക്കുകയും, നബി -ﷺ- യോട് ഇക്കാര്യം പറയുകയും ചെയ്തു. അപ്പോൾ തൻ്റെ വായിലേക്ക് വിരലുകൾ കൊണ്ട് ചൂണ്ടിക്കൊണ്ട് അവിടുന്ന് പറഞ്ഞു: "നീ എഴുതിക്കൊള്ളുക! എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഇതിൽ നിന്ന് സത്യമല്ലാതെ പുറത്തു വരികയില്ല."

[സ്വഹീഹ്] - [അബൂദാവൂദ് ഉദ്ധരിച്ചത്] - [سنن أبي داود - 3646]

വിശദീകരണം

അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: ഞാൻ നബി -ﷺ- യിൽ നിന്ന് കേൾക്കുന്നതെല്ലാം മനപാഠമാക്കുക എന്ന ഉദ്ദേശ്യത്തോടെ എഴുതിയെടുക്കാറുണ്ടായിരുന്നു. അപ്പോൾ ഖുറൈശികളിൽ പെട്ട ചിലർ എന്നെ അതിൽ നിന്ന് വിലക്കി. അവർ പറഞ്ഞു: "നബി -ﷺ- ഒരു മനുഷ്യനാണ്. ദേഷ്യത്തിലും സന്തോഷത്തിലുമെല്ലാം അവിടുന്ന് സംസാരിക്കും. അവിടുത്തേക്ക് ചിലപ്പോൾ അബദ്ധം സംഭവിച്ചേക്കാം." അതോടെ അബ്ദുല്ലാഹി ബ്നു അംറ് എഴുത്ത് നിർത്തി വെച്ചു.
പിന്നീട് അവർ പറഞ്ഞ കാര്യം അദ്ദേഹം നബി -ﷺ- യെ അറിയിച്ചു. അപ്പോൾ തൻ്റെ വായിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവിടുന്ന് പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഏതു സന്ദർഭത്തിലും ഇവിടെ നിന്ന് സത്യമല്ലാതെ പുറത്തു വരികയില്ല; അത് സന്തോഷത്തിൻ്റെയോ ദേഷ്യത്തിൻ്റെയോ വേളയാകട്ടെ."
നബി -ﷺ- യെ കുറിച്ച് അല്ലാഹു ഖുർആനിൽ പറഞ്ഞത് ഇതിനോട് ചേർത്തു വായിക്കാം: "അവിടുന്ന് തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല. അത് അവിടുത്തേക്ക് നൽകപ്പെടുന്ന സന്ദേശം മാത്രമാകുന്നു." (നജ്മ്: 3-4)

പരിഭാഷ: ഇംഗ്ലീഷ് ഉർദു ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി തുർക്കി ബോസ്‌നിയ സിംഹള ഇന്ത്യൻ പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية التشيكية الموري Malagasy ഇറ്റാലിയൻ Oromianina Kanadianina الولوف Azerianina الأوكرانية الجورجية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹുവിൽ നിന്ന് സന്ദേശം എത്തിച്ചു നൽകുന്നതിൽ നബി -ﷺ- പൂർണ്ണമായും തെറ്റുകളിൽ നിന്ന് സുരക്ഷിതരാണ്. സന്തോഷത്തിലും ദേഷ്യത്തിലും അതിൽ മാറ്റമുണ്ടാവുകയില്ല.
  2. നബി -ﷺ- യുടെ സുന്നത്തുകൾ സൂക്ഷിക്കുന്നതിലും മറ്റുള്ളവർക്ക് എത്തിച്ചു നൽകുന്നതിലും സ്വഹാബികൾക്കുണ്ടായിരുന്ന താൽപ്പര്യവും, അവർ ചെയ്ത പരിശ്രമങ്ങളും.
  3. ഒരാൾ ശപഥം ചെയ്യാൻ ആവശ്യപ്പെട്ടില്ലെങ്കിലും -അത് കൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഫലമുണ്ട് എങ്കിൽ- ശപഥം ചെയ്യുന്നത് അനുവദനീയമാണ്. ഉദാഹരണത്തിന് പറയുന്ന കാര്യത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്താൻ ചിലപ്പോൾ ശപഥം ആവശ്യമായി വരും.
  4. വിജ്ഞാനം സംരക്ഷിക്കാനുള്ള പ്രധാനപ്പെട്ട വഴികളിലൊന്നാണ് അത് രേഖപ്പെടുത്തി വെക്കുക എന്നത്.
കൂടുതൽ