عن المقدام بن معدِيْكَرِب قال: قال رسول الله صلى الله عليه وسلم: (ألا هل عسى رجلٌ يبلغه الحديث عني وهو متكئ على أريكته فيقول: بيننا وبينكم كتاب الله، فما وجدنا فيه حلالًا استحللناه، وما وجدنا فيه حرامًا حرمناه. وإن ما حرم رسول الله كما حرم الله).
[صحيح] - [رواه أبو داود والترمذي وابن ماجه]
المزيــد ...

മിഖ്ദാദു ബ്നു മഅ്ദീകരിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അറിയുക! എൻ്റെ പക്കൽ നിന്നുള്ള ഹദീഥുകൾ ഒരാളുടെ അടുക്കൽ -അവൻ സോഫയിൽ ചാരിയിരിക്കുന്ന വേളയിൽ- വന്നെത്തുകയും അവൻ ഇപ്രകാരം പറയുകയും ചെയ്തേക്കാം: നമുക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിൻ്റെ ഗ്രന്ഥമുണ്ട്. അതിൽ അനുവദനീയമായി കണ്ടത് നമുക്ക് അനുവദനീയമാക്കാം. അതിൽ നാം നിഷിദ്ധമായി കാണുന്നത് നമുക്ക് നിഷിദ്ധമാക്കാം. അല്ലാഹുവിൻ്റെ റസൂൽ -ﷺ- നിഷിദ്ധമാക്കിയത് അല്ലാഹു നിഷിദ്ധമാക്കിയത് പോലെ തന്നെയാണ്."
സ്വഹീഹ് - ഇബ്നു മാജഃ ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ ഹദീഥുകളെ ആദരിക്കാത്ത ഒരു വിഭാഗം ജനങ്ങളെ കുറിച്ച് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നു. സുന്നത്ത് തെളിവായി സ്വീകരിക്കുകയോ, അതിന് ഒരു പ്രാധാന്യവും കൽപ്പിക്കുകയോ ചെയ്യാത്തവരാണ് അവർ. നബി -ﷺ- യുടെ ഹദീഥുകളിൽ ഏതെങ്കിലുമൊന്ന് അവരിൽ ഒരാളുടെ അടുക്കൽ എത്തിയാൽ തൻ്റെ സോഫയിൽ ചാരിയിരുന്ന് കൊണ്ട് അവൻ പറയും: നമുക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിൻ്റെ ഗ്രന്ഥമുണ്ട്. അതിൽ അനുവദനീയമായി കണ്ടത് നമുക്ക് അനുവദനീയമാക്കാം. അതിൽ നാം നിഷിദ്ധമായി കാണുന്നത് നമുക്ക് നിഷിദ്ധമാക്കാം. നബി -ﷺ- യുടെ ഹദീഥുകൾ വന്നെത്തിയാൽ അവനത് വിശ്വസിക്കുകയോ അതിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയോ ചെയ്യില്ല. തൻ്റെ ഏകപ്രമാണം ഖുർആൻ മാത്രമാണെന്നാണ് അവൻ്റെ ജൽപ്പനം. യഥാർത്ഥത്തിൽ അവൻ ഖുർആനിൻ്റെ കൽപ്പന പ്രാവർത്തികമാക്കിയിരുന്നുവെങ്കിൽ ഹദീഥുകളെയും അവൻ സ്വീകരിക്കുമായിരുന്നു. കാരണം നബി -ﷺ- യെ അനുസരിക്കണമെന്ന് ഖുർആൻ തന്നെ കൽപ്പിച്ചിട്ടുണ്ട്. ഹദീഥുകൾ നമുക്ക് എത്തിച്ചു തന്നവർ തന്നെയാണ് വിശുദ്ധ ഖുർആനും നമുക്ക് എത്തിച്ചു തന്നത്. അതിനാൽ 'അല്ലാഹു നിഷിദ്ധമാക്കിയത് പോലെത്തന്നെയാണ് നബി -ﷺ- നിഷിദ്ധമാക്കുന്ന കാര്യങ്ങളും' എന്ന് അവിടുന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. കാരണം അല്ലാഹുവിൽ നിന്നുള്ള കൽപ്പനകൾ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നവരാണ് നബി -ﷺ-. അവിടുന്ന് തൻ്റെ ഇഷ്ടപ്രകാരം ഒന്നും തന്നെ സംസാരിക്കുന്നതല്ല.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നബി -ﷺ- യുടെ ഹദീഥുകളെ ആദരിക്കണമെന്നും, അവിടുത്തെ കൽപ്പനകളെയും വിലക്കുകളെയും മാനിക്കണമെന്നുമുള്ള ഓർമ്മപ്പെടുത്തൽ.
  2. * വിശുദ്ധ ഖുർആനിനോടുള്ള ആദരവിൽ പെട്ടതാണ് നബി -ﷺ- യുടെ ഹദീഥുകൾ സ്വീകരിക്കൽ.
  3. * അല്ലാഹുവിൻ്റെ റസൂൽ -ﷺ- നിഷിദ്ധമാക്കിയതെല്ലാം അല്ലാഹു നിഷിദ്ധമാക്കിയതിൽ പെട്ടതാണ്.
  4. * നബി -ﷺ- യെ എതിർക്കുക എന്നത് അല്ലാഹുവിനെ എതിർക്കുന്നത് പോലെത്തന്നെയാണ്.
  5. * നബി -ﷺ- യുടെ സുന്നത്തിൽ നിന്ന് തിരിഞ്ഞു കളയുകയും, ഖുർആൻ മാത്രം മതിയെന്ന് വാദിക്കുകയും ചെയ്യുന്നവൻ യഥാർത്ഥത്തിൽ ഖുർആനിനെയും സുന്നത്തിനെയും അവഗണിച്ചിരിക്കുന്നു. താൻ ഖുർആനിനെ പിൻപറ്റുന്നുണ്ട് എന്ന അവൻ്റെ വാദം തനിച്ച കളവു മാത്രമാണ്.
കൂടുതൽ