ഹദീഥുകളുടെ പട്ടിക
അറിയുക! എൻ്റെ പക്കൽ നിന്നുള്ള ഒരു ഹദീഥ് തനിക്ക് വന്നെത്തുമ്പോൾ തൻ്റെ സോഫയിൽ ചാരിയിരുന്ന്, 'ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിൻ്റെ ഗ്രന്ഥമുണ്ട്
عربي
الإنجليزية
الأوردية
തീർച്ചയായും ഈ രണ്ടു പേർ ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. (ജനങ്ങളുടെ കണ്ണിൽ) വലിയ ഒരു പാപം കാരണത്താലല്ല അവർ ശിക്ഷപ്പെടുന്നത്. അവരിൽ ഒന്നാമൻ: അവൻ മൂത്രത്തിന്റെ കാര്യത്തിൽ സൂക്ഷ്മത പുലർത്താത്തവനായിരുന്നു. അവരിൽ രണ്ടാമൻ, ഏഷണിയുമായി നടക്കുകയും ചെയ്യുമായിരുന്നു
عربي
الإنجليزية
الأوردية
ഒരു മുസ്‌ലിം അവൻ്റെ ഖബ്റിൽ ചോദ്യം ചെയ്യപ്പെട്ടാൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി മറ്റാരുമില്ല. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന കാര്യം സാക്ഷ്യം വഹിക്കുന്നതാണ്
عربي
الإنجليزية
الأوردية
നിങ്ങളിലൊരാൾ മരണപ്പെട്ടാൽ പ്രഭാതത്തിലും പ്രദോഷത്തിലും അവൻ്റെ സ്ഥാനം അവന് കാണിക്കപ്പെടുന്നതാണ്
عربي
الإنجليزية
الأوردية
നിശ്ചയം വിജ്ഞാനം ഉയർത്തപ്പെടലും, അജ്ഞത വ്യാപിക്കലും, വ്യഭിചാരം അധികരിക്കലും, മദ്യപാനം വർദ്ധിക്കലും, പുരുഷന്മാർ എണ്ണം കുറയലും സ്ത്രീകൾ എണ്ണം പെരുകലും അന്ത്യനാളിൻ്റെ അടയാളത്തിൽ പെട്ടതത്രെ. എത്രത്തോളമെന്നാൽ അൻപത് സ്ത്രീകൾക്ക് ഒരു പുരുഷനായ മേൽനോട്ടക്കാരനായിരിക്കും ഉണ്ടാവുക
عربي
الإنجليزية
الأوردية
ഒരാൾ മറ്റൊരാളുടെ ഖബ്റിന് അരികിലൂടെ നടന്നു പോവുകയും 'ഞാനായിരുന്നു അയാളുടെ സ്ഥാനത്തെങ്കിൽ' എന്ന് പറയുകയും ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല
عربي
الإنجليزية
الأوردية
നിങ്ങൾ യഹൂദരോട് യുദ്ധം ചെയ്യും. എത്രത്തോളമെന്നാൽ അവരിലൊരാൾ കല്ലിന് പിന്നിൽ ഒളിച്ചിരിക്കും. അപ്പോൾ കല്ല് വിളിച്ചുപറയും: ഹേ മുസ്‌ലിം! ഇതാ എൻ്റെ പിറകിലൊരു യഹൂദൻ! അവനെ വധിക്കൂ
عربي
الإنجليزية
الأوردية
എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! മർയമിൻ്റെ പുത്രൻ നീതിമാനായ ഒരു ഭരണകർത്താവായി നിങ്ങളിലേക്ക് ഇറങ്ങിവരാറായിരിക്കുന്നു. അങ്ങനെ അദ്ദേഹം കുരിശ് തകർക്കുകയും, പന്നിയെ കൊല്ലുകയും, ജിസ്‌യ അവസാനിപ്പിക്കുകയും ചെയ്യും. അപ്പോൾ സ്വീകരിക്കാൻ ആരുമില്ലാത്തവിധം ധനം കവിഞ്ഞൊഴുകുകയും ചെയ്യും
عربي
الإنجليزية
الأوردية
സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങനെ (പടിഞ്ഞാറ് നിന്ന്) അത് ഉദിക്കുകയും, ജനങ്ങൾ അത് കാണുകയും ചെയ്താൽ അവരെല്ലാം (അല്ലാഹുവിൽ) വിശ്വസിക്കും
عربي
الإنجليزية
الأوردية
സമയം ചുരുങ്ങുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല
عربي
الإنجليزية
الأوردية
നബി -ﷺ- (ഒരിക്കൽ) ഒരു കാര്യം ഉണർത്തി. അവിടുന്ന് പറഞ്ഞു: "വിജ്ഞാനം ഇല്ലാതെയാകുമ്പോഴാണ് അതുണ്ടാവുക
عربي
الإنجليزية
الأوردية
എൻ്റെ ഉമ്മത്തിൻ്റെ അവസാനകാലക്കാരിൽ ഒരു കൂട്ടരുണ്ടാകും; നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ അവർ നിങ്ങളോട് പറയുന്നതാണ്. നിങ്ങൾ അവരെ സൂക്ഷിച്ചു കൊള്ളുക!
عربي
الإنجليزية
الأوردية
(മരിച്ച വ്യക്തിയുടെ) ജനാസഃ വെക്കപ്പെടുകയും, ആളുകൾ തങ്ങളുടെ പിരടികളിൽ അവ വഹിക്കുകയും ചെയ്താൽ... ആ ജനാസഃ സൽകർമ്മിയുടേത് ആയിരുന്നെങ്കിൽ അത് പറയും: എന്നെ നിങ്ങൾ വേഗം മുന്നോട്ടു കൊണ്ടു പോകുവിൻ!
عربي
الإنجليزية
الأوردية