عَنْ أَبِي هُرَيْرَةَ رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لاَ تَقُومُ السَّاعَةُ حَتَّى يَمُرَّ الرَّجُلُ بِقَبْرِ الرَّجُلِ فَيَقُولُ: يَا لَيْتَنِي مَكَانَهُ».
[صحيح] - [متفق عليه] - [صحيح البخاري: 7115]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഒരാൾ മറ്റൊരാളുടെ ഖബ്റിന് അരികിലൂടെ നടന്നു പോവുകയും 'ഞാനായിരുന്നു അയാളുടെ സ്ഥാനത്തെങ്കിൽ' എന്ന് പറയുകയും ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 7115]
ഒരു മനുഷ്യൻ മറ്റൊരാളുടെ ഖബ്റിനരികിലൂടെ നടന്നു പോവുകയും, മരിച്ചു പോയ ആ മനുഷ്യൻ്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന സ്ഥിതി എത്തുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. കാലം മാറുമ്പോൾ അസത്യം വ്യാപിക്കുകയും അതിൻ്റെ വക്താക്കൾ ഭൂരിപക്ഷമായി തീരുകയും കുഴപ്പങ്ങളും തിന്മകളും വൃത്തികേടുകളും പ്രകടമാവുകയും ചെയ്തതിനാൽ തൻ്റെ മതനിഷ്ഠ നഷ്ടമായി പോകുമോ എന്ന ഭയമായിരിക്കും അയാളെ ഇപ്രകാരം പറയാൻ പ്രേരിപ്പിക്കുന്നത്.