عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ، قَالَ: لَأُحَدِّثَنَّكُمْ حَدِيثًا سَمِعْتُهُ مِنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لاَ يُحَدِّثُكُمْ بِهِ أَحَدٌ غَيْرِي: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يُرْفَعَ العِلْمُ، وَيَكْثُرَ الجَهْلُ، وَيَكْثُرَ الزِّنَا، وَيَكْثُرَ شُرْبُ الخَمْرِ، وَيَقِلَّ الرِّجَالُ، وَيَكْثُرَ النِّسَاءُ حَتَّى يَكُونَ لِخَمْسِينَ امْرَأَةً القَيِّمُ الوَاحِدُ».
[صحيح] - [متفق عليه] - [صحيح البخاري: 5231]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യിൽ നിന്ന് ഞാൻ കേട്ട ഒരു ഹദീഥ് നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം. ഞാനല്ലാത്ത ഒരാളും ആ ഹദീഥ് നിങ്ങളോട് പറയുകയില്ല. നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"നിശ്ചയം വിജ്ഞാനം ഉയർത്തപ്പെടലും, അജ്ഞത വ്യാപിക്കലും, വ്യഭിചാരം അധികരിക്കലും, മദ്യപാനം വർദ്ധിക്കലും, പുരുഷന്മാർ എണ്ണം കുറയലും സ്ത്രീകൾ എണ്ണം പെരുകലും അന്ത്യനാളിൻ്റെ അടയാളത്തിൽ പെട്ടതത്രെ. എത്രത്തോളമെന്നാൽ അൻപത് സ്ത്രീകൾക്ക് ഒരു പുരുഷനായ മേൽനോട്ടക്കാരനായിരിക്കും ഉണ്ടാവുക."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5231]
അന്ത്യനാൾ സമീപസ്ഥമാകുന്നതിൻ്റെ അടയാളങ്ങളിൽ ചിലത് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നു. ഇസ്‌ലാമിക വിധിവിലക്കുകളെ കുറിച്ചുള്ള അറിവ് കുറഞ്ഞു വരിക എന്നത് അതിൽ ഒന്നാണ്; പണ്ഡിതന്മാരുടെ മരണത്തിലൂടെയാണ് അത് സംഭവിക്കുക. അതിൻ്റെ ഫലമായി ജനങ്ങൾക്കിടയിൽ അജ്ഞതയും അറിവില്ലായ്‌മയും വ്യാപകമാവും. വ്യഭിചാരവും മ്ലേഛവൃത്തികളും അധികരിക്കുകയും, മദ്യപാനം കൂടുകയും ചെയ്യും. പുരുഷന്മാരുടെ എണ്ണം കുറയുകയും സ്ത്രീകളുടെ എണ്ണം അധികരിക്കുകയും ചെയ്യും; അവസാനം അൻപത് സ്ത്രീകളുടെ കാര്യങ്ങൾ നോക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനും ഒരു പുരുഷൻ മാത്രമുണ്ടാകുന്ന സ്ഥിതിവിശേഷം സംജാതമാകും.