عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنهما قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِنَّ الْإِيمَانَ لَيَخْلَقُ فِي جَوْفِ أَحَدِكُمْ كَمَا يَخْلَقُ الثَّوْبُ الْخَلِقُ، فَاسْأَلُوا اللَّهَ أَنْ يُجَدِّدَ الْإِيمَانَ فِي قُلُوبِكُمْ».
[صحيح] - [رواه الحاكم والطبراني] - [المستدرك على الصحيحين: 5]
المزيــد ...
അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"തീർച്ചയായും ഈമാൻ (വിശ്വാസം) നിങ്ങളുടെ ഹൃദയത്തിൽ നുരുമ്പിപ്പോകുന്നതാണ്; പഴയ വസ്ത്രം നുരുമ്പിപ്പോകുന്നത് പോലെ. അതിനാൽ നിങ്ങളുടെ ഹൃദയങ്ങളിലെ ഈമാൻ പുതുക്കി നൽകാൻ അല്ലാഹുവിനോട് ചോദിക്കുക."
[സ്വഹീഹ്] - - [المستدرك على الصحيحين - 5]
പുതിയ വസ്ത്രം കാലങ്ങളോളം ഉപയോഗിക്കുമ്പോൾ നുരുമ്പിപ്പോകുന്നത് പോലെ മുസ്‌ലിമിൻ്റെ ഹൃദയത്തിൽ ഈമാൻ ദുർബലമാകുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. ആരാധനകളിൽ സംഭവിക്കുന്ന അലസതയും, തിന്മകൾ പ്രവർത്തിക്കുന്നതും, ദേഹേഛകളിൽ മുഴുകിപ്പോകുന്നതുമെല്ലാം ഈ പറഞ്ഞതിന് കാരണമാകുന്നതാണ്. അതിനാൽ നമ്മുടെ ഈമാൻ അല്ലാഹു പുതുക്കി നൽകാൻ അവനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കണമെന്ന് നബി -ﷺ- നമ്മെ ഓർമ്മപ്പെടുത്തുന്നു. നിർബന്ധകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലൂടെയും, അല്ലാഹുവിനെ ധാരാളമായി സ്‌മരിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുന്നതിലൂടെയും ഈമാൻ പുതുക്കമുള്ളതാകും.