ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

ഈമാൻ എഴുപതിൽ പരം -അല്ലെങ്കിൽ അറുപതിൽ പരം- ശാഖകളാണ്. അതിൽ ഏറ്റവും ശ്രേഷ്ഠമായത് ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ആരുമില്ല) എന്ന വാക്കാകുന്നു. അതിൽ ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്ന് ഉപദ്രവം നീക്കലാണ്
عربي ഇംഗ്ലീഷ് ഉർദു
നിങ്ങളിലാരെങ്കിലും വല്ല തിന്മയും കണ്ടാൽ കൈ കൊണ്ടതിനെ തടയട്ടെ. അതിന് അവന് സാധ്യമല്ലെങ്കിൽ തൻ്റെ നാവ് കൊണ്ട്. അതിനും സാധ്യമല്ലെങ്കിൽ തൻ്റെ ഹൃദയം കൊണ്ട് (വെറുക്കട്ടെ). അതാണ് ഈമാനിൻ്റെ ഏറ്റവും ദുർബലമായ അവസ്ഥ
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും ഇസ്‌ലാമിക ജീവിതത്തിൽ കാര്യങ്ങൾ നന്നാക്കിയാൽ ജാഹിലിയ്യത്തിലുള്ളതിന് അവൻ ശിക്ഷിക്കപ്പെടുകയില്ല. എന്നാൽ ആരെങ്കിലും ഇസ്‌ലാമിലും മോശം ചെയ്താൽ അവൻ ആദ്യത്തേതിനും അവസാനത്തേതിനും ശിക്ഷിക്കപ്പെടും
عربي ഇംഗ്ലീഷ് ഉർദു
എനിക്ക് മുൻപ് ഏതൊരു സമൂഹത്തിലേക്ക് അല്ലാഹു നിയോഗിച്ചിട്ടുള്ള നബിയുമാകട്ടെ, അവരുടെയെല്ലാം ജനതയിൽ ആ നബിമാരുടെ മാതൃക പിൻപറ്റുകയും കൽപ്പനകൾ പാലിക്കുകയും ചെയ്യുന്ന ഹവാരിയ്യുകളും (സഹായികളും) സ്വഹാബികളും (അനുചരന്മാരും) അവർക്കെല്ലാം ഉണ്ടായിട്ടുണ്ട്
عربي ഇംഗ്ലീഷ് ഉർദു
മുസ്‌ലിം എന്നാൽ മറ്റു മുസ്‌ലിംകൾ അവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതനായവനാണ്. അല്ലാഹു വിലക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് മുഹാജിർ
عربي ഇംഗ്ലീഷ് ഉർദു
(നാവ് കൊണ്ട്) സംസാരിക്കാൻ സാധിക്കാത്ത വിധം പ്രയാസകരമായ ചിലത് ഞങ്ങളുടെ മനസ്സുകളിൽ (തോന്നലായി) വരുന്നു." നബി -ﷺ- പറഞ്ഞു: "നിങ്ങൾ അത് അനുഭവിക്കുകയുണ്ടായോ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അത് ശുദ്ധമായ ഈമാനാണ്
عربي ഇംഗ്ലീഷ് ഉർദു
തീർച്ചയായും ഈമാൻ (വിശ്വാസം) നിങ്ങളുടെ ഹൃദയത്തിൽ നുരുമ്പിപ്പോകുന്നതാണ്; പഴയ വസ്ത്രം നുരുമ്പിപ്പോകുന്നത് പോലെ. അതിനാൽ നിങ്ങളുടെ ഹൃദയങ്ങളിലെ ഈമാൻ പുതുക്കി നൽകാൻ അല്ലാഹുവിനോട് ചോദിക്കുക
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്‌ലാമിനെ തൻ്റെ മതമായും, മുഹമ്മദ് നബിയെ -ﷺ- ദൂതനായും തൃപ്തിപ്പെട്ടവൻ ഈമാനിൻ്റെ (വിശ്വാസത്തിൻ്റെ) രുചി ആസ്വദിച്ചിരിക്കുന്നു
عربي ഇംഗ്ലീഷ് ഇന്തോനേഷ്യ