عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«المُسْلِمُ مَنْ سَلِمَ المُسْلِمُونَ مِنْ لِسَانِهِ وَيَدِهِ، وَالمُهَاجِرُ مَنْ هَجَرَ مَا نَهَى اللَّهُ عَنْهُ».
[صحيح] - [متفق عليه] - [صحيح البخاري: 10]
المزيــد ...
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"മുസ്‌ലിം എന്നാൽ മറ്റു മുസ്‌ലിംകൾ അവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതനായവനാണ്. അല്ലാഹു വിലക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് മുഹാജിർ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 10]
ഇസ്‌ലാമിൻ്റെ മേന്മകൾ പൂർത്തിയായ ഒരു മുസ്‌ലിം എന്നാൽ അവൻ്റെ നാവിൽ നിന്നും മറ്റു മുസ്‌ലിംകൾ സുരക്ഷിതനായവനാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ്റെ നാവ് കൊണ്ട് അവൻ അവരെ ചീത്തപറയുകയില്ല. അവരെ ശപിക്കുകയോ പരദൂഷണം പറയുകയോ ഇല്ല. തൻ്റെ നാവു കൊണ്ട് അവർക്കിടയിൽ എന്തെങ്കിലുമൊരു പ്രയാസം സൃഷ്ടിക്കാൻ അവൻ ഒരിക്കലും ശ്രമിക്കുകയില്ല. അവൻ്റെ കൈകളിൽ നിന്നും അവർ സുരക്ഷിതരായിരിക്കും. അവൻ അവർക്കെതിരെ അന്യായം പ്രവർത്തിക്കുകയോ അവരുടെ സമ്പത്ത് അന്യായമായി കവരുകയോ മറ്റോ ചെയ്യില്ല. യഥാർത്ഥ മുഹാജിർ -പാലായനം ചെയ്ത മനുഷ്യൻ- അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് എന്നും നബി -ﷺ- അറിയിക്കുന്നു.