عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ:
«إِذَا جَاءَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ، وَغُلِّقَتْ أَبْوَابُ النَّارِ، وَصُفِّدَتِ الشَّيَاطِينُ».
[صحيح] - [متفق عليه] - [صحيح مسلم: 1079]
المزيــد ...
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"റമദാൻ വന്നെത്തിയാൽ സ്വർഗകവാടങ്ങൾ മലർക്കെ തുറക്കപ്പെടുകയും, നരകകവാടങ്ങൾ കൊട്ടിയടക്കപ്പെടുകയും, പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1079]
റമദാൻ മാസം വന്നെത്തുന്നതോടെ സംഭവിക്കുന്ന മൂന്ന് കാര്യങ്ങളാണ് നബി (ﷺ) ഈ ഹദീഥിൽ വിവരിച്ചത്. ഒന്ന്: സ്വർഗകവാടങ്ങളെല്ലാം മലർക്കെ തുറക്കപ്പെടും; അവയിൽ ഒന്നു പോലും അടച്ചിടപ്പെടുകയില്ല. രണ്ട്: നരകകവാടങ്ങളെല്ലാം കൊട്ടിയടക്കപ്പെടും; അവയിൽ ഒന്നും പോലും തുറക്കപ്പെടുകയില്ല. മൂന്ന്: പിശാചുക്കളും അതികഠിനന്മാരായ ജിന്നുകളും ചങ്ങലകളിൽ ബന്ധിക്കപ്പെടും. റമദാനല്ലാത്ത മാസങ്ങളിൽ സാധിച്ചിരുന്ന കാര്യങ്ങൾ അവർക്ക് ഈ മാസത്തിൽ ചെയ്തുകൂട്ടാൻ സാധിക്കുന്നതല്ല. ഈ പറഞ്ഞതെല്ലാം റമദാൻ മാസത്തിനുള്ള ആദരവിൻ്റെയും മഹത്വത്തിൻ്റെയും ഭാഗമാണ്. നമസ്കാരവും ദാനധർമ്മങ്ങളും ഖുർആൻ പാരായണവും പോലുള്ള നന്മകൾ അധികരിപ്പിക്കാനും, തിന്മകളിൽ നിന്നും പാപങ്ങളിൽ നിന്നും അകലം പാലിക്കാനുള്ള പ്രേരണയും ഇതിലെല്ലാമുണ്ട്.