عَنْ سَهْلٍ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ، يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ، لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ، يُقَالُ: أَيْنَ الصَّائِمُونَ، فَيَقُومُونَ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ، فَإِذَا دَخَلُوا أُغْلِقَ، فَلَمْ يَدْخُلْ مِنْهُ أَحَدٌ».
[صحيح] - [متفق عليه] - [صحيح البخاري: 1896]
المزيــد ...
സഹ്ൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"സ്വർഗത്തിൽ റയ്യാൻ എന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്; ഖിയാമത്ത് നാളിൽ നോമ്പുകാരാണ് അതിലൂടെ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. നോമ്പുകാരെവിടെ എന്ന് വിളിച്ചു ചോദിക്കപ്പെടുകയും, അപ്പോൾ അവർ എഴുന്നേറ്റു വരുകയും ചെയ്യും. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. അവർ പ്രവേശിച്ചു കഴിഞ്ഞാൽ അത് അടക്കപ്പെടും; പിന്നീട് അതിലൂടെ ആരും പ്രവേശിക്കുകയില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1896]
സ്വർഗത്തിലെ വാതിലുകളിലൊന്നിൻ്റെ പേര് റയ്യാൻ ആണെന്ന് നബി (ﷺ) അറിയിക്കുന്നു. അന്ത്യനാളിൽ നോമ്പുകാർ മാത്രമാണ് അതിലൂടെ പ്രവേശിക്കുക; അവരല്ലാത്ത മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. നോമ്പുകാർ എവിടെ എന്ന് വിളിച്ചു ചോദിക്കപ്പെടുകയും, അവർ എഴുന്നേറ്റു നിൽക്കുകയും അതിലൂടെ പ്രവേശിക്കുകയും ചെയ്യുന്നതാണ്. അവരല്ലാത്ത മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. അവരിൽ അവസാനത്തെ ആളും അതിലൂടെ പ്രവേശിച്ചു കഴിഞ്ഞാൽ അത് അടക്കപ്പെടും. പിന്നീട് അതിലൂടെ ആരും പ്രവേശിക്കുകയില്ല.