عَنْ مَعْدَانَ بْنِ أَبِي طَلْحَةَ الْيَعْمَرِيُّ قَالَ:
لَقِيتُ ثَوْبَانَ مَوْلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقُلْتُ: أَخْبِرْنِي بِعَمَلٍ أَعْمَلُهُ يُدْخِلُنِي اللهُ بِهِ الْجَنَّةَ؟ أَوْ قَالَ قُلْتُ: بِأَحَبِّ الْأَعْمَالِ إِلَى اللهِ، فَسَكَتَ. ثُمَّ سَأَلْتُهُ فَسَكَتَ. ثُمَّ سَأَلْتُهُ الثَّالِثَةَ فَقَالَ: سَأَلْتُ عَنْ ذَلِكَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: «عَلَيْكَ بِكَثْرَةِ السُّجُودِ لِلَّهِ، فَإِنَّكَ لَا تَسْجُدُ لِلَّهِ سَجْدَةً، إِلَّا رَفَعَكَ اللهُ بِهَا دَرَجَةً، وَحَطَّ عَنْكَ بِهَا خَطِيئَةً» قَالَ مَعْدَانُ: ثُمَّ لَقِيتُ أَبَا الدَّرْدَاءِ فَسَأَلْتُهُ فَقَالَ لِي: مِثْلَ مَا قَالَ لِي: ثَوْبَانُ.
[صحيح] - [رواه مسلم] - [صحيح مسلم: 488]
المزيــد ...
മഅ്ദാൻ ബ്നു അബീ ത്വൽഹഃ അൽയഅ്മരി നിവേദനം:
നബി -ﷺ- യുടെ അടിമയായിരുന്ന ഥൗബാൻ -رَضِيَ اللَّهُ عَنْهُ- വിനെ ഞാൻ ഒരിക്കൽ കണ്ടുമുട്ടി. ഞാൻ പറഞ്ഞു: "അല്ലാഹു എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ കാരണമാകുന്ന -അല്ലെങ്കിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള- ഒരു പ്രവർത്തി എനിക്ക് അറിയിച്ചു തന്നാലും." അപ്പോൾ അദ്ദേഹം ഒന്നും പറഞ്ഞില്ല. ഞാൻ വീണ്ടും ചോദിച്ചപ്പോഴും അദ്ദേഹം ഒന്നും പറഞ്ഞില്ല. മൂന്നാമതും ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ഞാൻ അതിനെ കുറിച്ച് ചോദിച്ചിട്ടുണ്ട്. അപ്പോൾ അവിടുന്ന് പറഞ്ഞു: "നീ ധാരാളമായി അല്ലാഹുവിന് സുജൂദ് ചെയ്യുക. നീ അല്ലാഹുവിന് എപ്പോഴെല്ലാം സുജൂദ് ചെയ്യുന്നോ, അപ്പോഴെല്ലാം അല്ലാഹു അതു മുഖേന നിൻ്റെ പദവി ഉയർത്തുകയും, നിൻ്റെ ഒരു തിന്മ നിന്നിൽ നിന്ന് ഒഴിവാക്കുകയും ചെയ്യാതിരിക്കില്ല." മഅ്ദാൻ പറയുന്നു: "പിന്നീട് ഞാൻ അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- വിനെ കണ്ടുമുട്ടിയപ്പോൾ ഇതേ കാര്യം ചോദിച്ചു. അപ്പോൾ ഥൗബാൻ -رَضِيَ اللَّهُ عَنْهُ- പറഞ്ഞതു പോലെത്തന്നെ അദ്ദേഹവും എന്നോട് പറഞ്ഞു.
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 488]
സ്വർഗത്തിൽ പ്രവേശിക്കാൻ കാരണമാകുന്ന, അല്ലെങ്കിൽ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ ഒരു പ്രവൃത്തിയെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു.
അപ്പോൾ അവിടുന്ന് പറഞ്ഞു: "നീ അല്ലാഹുവിന് ധാരാളമായി സുജൂദ് ചെയ്ത് കൊണ്ടിരിക്കുക . നീ അല്ലാഹുവിന് എപ്പോഴെല്ലാം ഒരു സുജൂദ് നിർവ്വഹിക്കുന്നുവോ, അപ്പോഴെല്ലാം അല്ലാഹു നിൻ്റെ ഒരു പദവി ഉയർത്തുകയും, അതു മുഖേന നിൻ്റെ ഒരു തിന്മ പൊറുത്തു നൽകുകയും ചെയ്യാതിരിക്കുന്നില്ല."