ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമുള്ള നമസ്കാരം ഇശാ നമസ്കാരവും ഫജ്ർ (സുബ്ഹ്) നമസ്കാരവുമാണ്. അതിലുള്ള (പ്രതിഫലത്തിൻ്റെ മഹത്വം) അവർ അറിഞ്ഞിരുന്നെങ്കിൽ മുട്ടിലിഴഞ്ഞു കൊണ്ടെങ്കിലും അവരതിന് വന്നെത്തുമായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
അഞ്ചു നേരത്തെ നിസ്കാരങ്ങളും, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെയും, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെയും തിന്മകൾക്കുള്ള പ്രായശ്ചിത്തമാണ്; വൻപാപങ്ങൾ അവൻ ഉപേക്ഷിക്കുകയാണെങ്കിൽ
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും സുബ്ഹ് നമസ്കാരം നിർവ്വഹിച്ചാൽ അവൻ അല്ലാഹുവിൻ്റെ സംരക്ഷണത്തിലാണ്
عربي ഇംഗ്ലീഷ് ഉർദു
അങ്ങ് എനിക്ക് പറഞ്ഞുതരൂ! അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾ ഞാൻ നിർവ്വഹിക്കുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും, (അല്ലാഹു അനുവദനീയമാക്കിയ) ഹലാലുകൾ അനുവദിക്കുകയും, (അല്ലാഹു നിഷിദ്ധമാക്കിയ) ഹറാമുകൾ നിഷിദ്ധമാക്കുകയും, അതിൽ യാതൊന്നും അധികരിപ്പിക്കാതിരിക്കുകയും ചെയ്താൽ
عربي ഇംഗ്ലീഷ് ഉർദു
ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
ഏതു പ്രവർത്തനമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?" നബി -ﷺ- പറഞ്ഞു: "നിസ്കാരം അതിൻ്റെ സമയത്ത് നിർവ്വഹിക്കുന്നതാണ്." ശേഷം ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "പിന്നെ മാതാപിതാക്കളോട് നന്മ ചെയ്യലാണ്." ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യലാണ്
عربي ഇംഗ്ലീഷ് ഉർദു
'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' എന്ന് സാക്ഷ്യം വഹിക്കാമെന്നും, നിസ്കാരം നിലർത്താമെന്നും, സകാത്ത് നൽകാമെന്നും, (ഭരണാധികാരിയെ) കേൾക്കുകയും അനുസരിക്കുകയും ചെയ്യാമെന്നും, എല്ലാ മുസ്‌ലിമിനോടും ഗുണകാംക്ഷ പുലർത്താമെന്നും നബി -ﷺ- യോട് ഞാൻ കരാർ (ബയ്അത്ത്) ചെയ്തു
عربي ഇംഗ്ലീഷ് ഉർദു
നീ ധാരാളമായി അല്ലാഹുവിന് സുജൂദ് ചെയ്യുക. നീ അല്ലാഹുവിന് എപ്പോഴെല്ലാം സുജൂദ് ചെയ്യുന്നോ, അപ്പോഴെല്ലാം അല്ലാഹു അതു മുഖേന നിൻ്റെ പദവി ഉയർത്തുകയും, നിൻ്റെ ഒരു തിന്മ നിന്നിൽ നിന്ന് ഒഴിവാക്കുകയും ചെയ്യാതിരിക്കില്ല
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും രണ്ട് തണുപ്പുള്ള വേളകളിൽ നിസ്കരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
നിങ്ങളിൽ ഒരാളുടെ വാതിലിന് അരികിൽ ഒരു അരുവിയുണ്ടായിരിക്കുകയും, അയാൾ അതിൽ എല്ലാ ദിവസവും അഞ്ചു നേരം കുളിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? അയാളുടെ മേൽ എന്തെങ്കിലും മാലിന്യം അത് ബാക്കിവെക്കുമെന്ന് നിങ്ങൾ പറയുമോ?
عربي ഇംഗ്ലീഷ് ഉർദു
ഏതൊരു മുസ്‌ലിമായ വ്യക്തിയാകട്ടെ, അയാൾക്ക് നിർബന്ധ നിസ്കാരത്തിൻ്റെ സമയം ആഗതമാവുകയും, അങ്ങനെ അയാൾ തൻ്റെ വുദൂഅ് നന്നാക്കുകയും, നിസ്കാരത്തിലെ ഭയഭക്തിയും റുകൂഉകളും നന്നാക്കുകയും ചെയ്താൽ -വൻപാപങ്ങൾ ചെയ്യാത്തിടത്തോളം- അതിന് മുൻപുള്ള തിന്മകൾക്ക് ആ നിസ്കാരം പ്രായശ്ചിത്തമാകാതിരിക്കുകയില്ല. ഈ പറഞ്ഞത് എല്ലാ കാലത്തും ഉണ്ടാകുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
ഹേ ബിലാൽ! നിസ്കാരത്തിന് ഇഖാമത്ത് വിളിക്കുക; അതിലൂടെ ഞങ്ങൾക്ക് ആശ്വാസം പകരുക!
عربي ഇംഗ്ലീഷ് ഉർദു