عَنِ أبي زُهير عُمَارَةَ بْنِ رُؤَيْبَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم:
«لَنْ يَلِجَ النَّارَ أَحَدٌ صَلَّى قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا»
[صحيح] - [رواه مسلم] - [صحيح مسلم: 634]
المزيــد ...
അബൂ സുഹൈർ ഉമാറഃ ബിൻ റുഅയ്ബഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"സൂര്യൻ ഉദിക്കുന്നതിന് മുൻപും, സൂര്യൻ അസ്തമിക്കുന്നതിന് മുൻപും നിസ്കരിച്ച ഒരാളും നരകത്തിൽ പ്രവേശിക്കുകയില്ല."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 634]
സുബ്ഹ് നിസ്കാരവും അസ്വർ നിസ്കാരവും നിർവ്വഹിക്കുകയും, അതിൽ വീഴ്ച വരുത്താതെ പതിവായി തുടരുകയും ചെയ്യുന്നവർ നരകത്തിൽ പ്രവേശിക്കുന്നതല്ല എന്ന് നബി -ﷺ- അറിയിച്ചു. ഈ രണ്ട് നിസ്കാരങ്ങൾ നബി -ﷺ- പ്രത്യേകമായി പറഞ്ഞത്: അവ (മുനാഫിഖുകൾക്ക്) ഏറ്റവും പ്രയാസമുള്ള നിസ്കാരങ്ങളായതിനാലാണ്. കാരണം സുബ്ഹ് നിസ്കാരം ഉറക്കം ആസ്വദിക്കപ്പെടുന്ന സമയത്താണുള്ളത്. അസ്വർ നിസ്കാരമാകട്ടെ, രാവിലെയുള്ള ജോലികളുടെയും കച്ചവടങ്ങളുടെയും തിരക്കുകൾക്ക് ഇടയിലുമായിരിക്കും. ഈ രണ്ട് നിസ്കാരങ്ങൾ -ഈ പ്രയാസങ്ങളെല്ലാം ഉണ്ടായിട്ടും- ആരെങ്കിലും ശ്രദ്ധയോടെ നിർവ്വഹിക്കുന്നുണ്ടെങ്കിൽ അവൻ മറ്റു നിസ്കാരങ്ങൾ എന്തായാലും ശ്രദ്ധിക്കുമെന്നതിൽ സംശയമില്ല.