عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : «لَأَنْ أَقُولَ: سبحان الله، والحمد لله، ولا إله إلا الله، والله أكبر، أَحَبُّ إلَيَّ مِمَّا طَلَعَتْ عليْه الشمسُ».
[صحيح] - [رواه مسلم]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സുബ്ഹാനല്ലാഹ് (അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു), അൽഹംദുലില്ലാഹ് (അല്ലാഹുവിന് സർവ്വ സ്തുതികളും), ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ഒരാളുമില്ല), അല്ലാഹു അക്ബർ (അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ) എന്നിങ്ങനെ പറയുന്നതാണ് സൂര്യൻ ഉദിച്ചുയർന്ന വസ്തുക്കളേക്കാളെല്ലാം എനിക്ക് പ്രിയങ്കരമായത്."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹുവിനെ പരിശുദ്ധിപ്പെടുത്തി കൊണ്ടും, അവനെ സ്തുതിച്ചു കൊണ്ടും, അവൻ്റെ മഹത്വം വാഴ്ത്തി കൊണ്ടും, അവൻ്റെ ഏകത്വവും, അവൻ എല്ലാത്തിനേക്കാളും വലിയവനാണെന്നും ഉദ്ഘോഷിച്ചു കൊണ്ടും അല്ലാഹുവിനെ സ്മരിക്കാനുള്ള പ്രോത്സാഹനമാണ് ഈ ഹദീഥിലുള്ളത്. ഇഹലോകവും അതിലുള്ളതും ലഭിക്കുന്നതിനേക്കാൾ ഉത്തമമാണ് ഈ ദിക്റുകൾ പറയാൻ കഴിയുക എന്നത്. കാരണം ഇവ പരലോകത്തേക്ക് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങളാണ്. അവയാണ് എന്നെന്നും നിലനിൽക്കുന്ന സൽകർമ്മങ്ങൾ. അതിൻ്റെ പ്രതിഫലം ഒരിക്കലും അവസാനിക്കുന്നതല്ല. എന്നാൽ ഇഹലോകമാകട്ടെ, അത് ഇല്ലാതെയാവുകയും, നശിച്ചു പോകുകയും ചെയ്യുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * അല്ലാഹുവിനെ പരിശുദ്ധിപ്പെടുത്തിയും (തസ്ബീഹ്), അവനെ സ്തുതിച്ചു കൊണ്ടും (തഹ്മീദ്), അവനെ മഹത്വപ്പെടുത്തി കൊണ്ടും, അവൻ്റെ ഏകത്വം വാഴ്ത്തി കൊണ്ടും (തഹ്ലീൽ), അവൻ എല്ലാത്തിനേക്കാളും വലിയവനാണെന്ന് പറഞ്ഞു കൊണ്ടും (തക്ബീർ) അല്ലാഹുവിനെ സ്തുതിക്കാനുള്ള പ്രോത്സാഹനം.
  2. * സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നീ ദിക്റുകൾ എന്നെന്നും നിലനിൽക്കുന്ന സൽകർമ്മങ്ങളാണ്.
  3. * ഇഹലോകത്തിൻ്റെ വിഭവങ്ങൾ തീർത്തും തുഛമാണ്. അതിലെ ആസ്വാദനങ്ങളാകട്ടെ, അവസാനിച്ചു പോകുന്നതും.
  4. * പരലോകത്തുള്ള സുഖാനുഗ്രഹങ്ങൾ ഒരിക്കലും അവസാനിക്കാത്തതും, നശിച്ചു പോകാത്തതുമാകുന്നു.
കൂടുതൽ