عن جابر رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول:
«أَفْضَلُ الذِّكْرِ: لَا إِلَهَ إِلَّا اللهُ، وَأَفْضَلُ الدُّعَاءِ: الْحَمْدُ لِلهِ».
[حسن] - [رواه الترمذي والنسائي في الكبرى وابن ماجه] - [سنن الترمذي: 3383]
المزيــد ...
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"ഏറ്റവും ശ്രേഷ്ഠമായ ദിക്ർ (സ്തുതികീർത്തനം) 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന വാക്കാണ്. ഏറ്റവും ശ്രേഷ്ഠമായ ദുആ (പ്രാർത്ഥന) 'അൽഹംദുലില്ലാഹ്' (അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും) എന്ന വാക്കാണ്."
[ഹസൻ] - - [سنن الترمذي - 3383]
ഏറ്റവും ശ്രേഷ്ഠമായ സ്തുതികീർത്തനം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്കാണെന്നും, ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന 'അൽഹംദുലില്ലാഹ്' എന്ന വാക്കാണെന്നും നബി -ﷺ- നമ്മെ അറിയിക്കുന്നു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നതാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിൻ്റെ അർത്ഥം. അൽഹംദുലില്ലാഹ് എന്നാൽ അല്ലാഹുവാണ് സർവ്വ അനുഗ്രഹങ്ങൾ നൽകിയവൻ എന്നും, അവൻ എല്ലാ പൂർണ്ണതകൾ കൊണ്ടും മനോഹാരിത കൊണ്ടും വിശേഷിപ്പിക്കപ്പെടാൻ അർഹതയുള്ളവനാണെന്നും അംഗീകരിക്കലാണ്.