عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رَضيَ اللهُ عنهُ قَالَ:
قَالَ لِي النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «اقْرَأْ عَلَيَّ»، قُلْتُ: يَا رَسُولَ اللَّهِ، أَأَقْرَأُ عَلَيْكَ، وَعَلَيْكَ أُنْزِلَ؟ قَالَ: «نَعَمْ» فَقَرَأْتُ سُورَةَ النِّسَاءِ حَتَّى أَتَيْتُ إِلَى هَذِهِ الآيَةِ: {فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ، وَجِئْنَا بِكَ عَلَى هَؤُلاَءِ شَهِيدًا} [النساء: 41]، قَالَ: «حَسْبُكَ الآنَ» فَالْتَفَتُّ إِلَيْهِ، فَإِذَا عَيْنَاهُ تَذْرِفَانِ.
[صحيح] - [متفق عليه] - [صحيح البخاري: 5050]
المزيــد ...
അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി (ﷺ) എന്നോട് പറഞ്ഞു: "എനിക്ക് നീ ഓതിക്കേൾപ്പിക്കുക." ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ മേൽ അവതരിപ്പിക്കപ്പെട്ട ഖുർആൻ ഞാൻ അങ്ങേക്ക് ഓതിക്കേൾപ്പിക്കുകയോ?" അവിടുന്ന് പറഞ്ഞു: "അതെ." അപ്പോൾ ഞാൻ സൂറത്തുന്നിസാഅ് ഓതി. അങ്ങനെ ഈ ആയത്ത് എത്തി:
{فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ، وَجِئْنَا بِكَ عَلَى هَؤُلاَءِ شَهِيدًا}
"ഓരോ സമുദായത്തിൽ നിന്നും നാം ഒരു സാക്ഷിയെ കൊണ്ടുവരികയും, ഇക്കൂട്ടർക്ക് സാക്ഷിയായി താങ്കളെ നാം കൊണ്ടുവരികയും ചെയ്യുമ്പോൾ എന്തായിരിക്കും സ്ഥിതി?" (നിസാഅ്: 41)
അവിടുന്ന് പറഞ്ഞു: "ഇപ്പോൾ ഇത്ര മതി." അപ്പോൾ ഞാൻ അവിടുത്തെ നോക്കി; അതാ അവിടുത്തെ രണ്ട് കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നു.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5050]
നബി (ﷺ) അബ്ദുല്ലാഹി ബ്നു മസ്ഊദിനോട് ഖുർആനിൽ നിന്ന് അൽപ്പം ഓതിക്കേൾപ്പിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ മേൽ അവതരിച്ച ഖുർആൻ ഞാൻ എങ്ങനെ അങ്ങേക്ക് ഓതിക്കേൾപ്പിക്കും?!" അപ്പോൾ നബി (ﷺ) പറഞ്ഞു: "എനിക്ക് മറ്റൊരാളിൽ നിന്ന് ഖുർആൻ കേൾക്കുന്നത് ഇഷ്ടമാണ്." അങ്ങനെ അദ്ദേഹം സൂറത്തുന്നിസാഅ് ഓതിത്തുടങ്ങുകയും ഈ ആയത്തിൽ എത്തുകയും ചെയ്തു: {فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ، وَجِئْنَا بِكَ عَلَى هَؤُلاَءِ شَهِيدًا} "താങ്കളുടെ ഉമ്മത്തിലേക്ക് അവരുടെ റബ്ബിന്റെ സന്ദേശം എത്തിച്ചുവെന്നതിന് താങ്കളെ സാക്ഷിയായി കൊണ്ടുവരുമ്പോൾ, താങ്കളുടെയും താങ്കളുടെ ഉമ്മത്തിൻ്റെയും അവസ്ഥ എന്തായിരിക്കും?" ഇവിടെ എത്തിയപ്പോൾ നബി (ﷺ) പറഞ്ഞു: "ഇപ്പോൾ പാരായണം നിറുത്തുക." ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: "അപ്പോൾ ഞാൻ അവിടുത്തെ നോക്കി. അപ്പോൾ പ്രസ്തുത രംഗത്തെക്കുറിച്ചുള്ള ഭയം കൊണ്ടും തന്റെ ഉമ്മത്തിനോടുള്ള കാരുണ്യം കൊണ്ടും അവിടുത്തെ രണ്ട് കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുകയായിരുന്നു."