عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّمَا مَثَلُ صَاحِبِ القُرْآنِ كَمَثَلِ صَاحِبِ الإِبِلِ المُعَقَّلَةِ، إِنْ عَاهَدَ عَلَيْهَا أَمْسَكَهَا، وَإِنْ أَطْلَقَهَا ذَهَبَتْ».
[صحيح] - [متفق عليه] - [صحيح البخاري: 5031]
المزيــد ...
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഖുർആനിൻ്റെ സഹചാരിയുടെ കാര്യം കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയുടെ ഉപമ പോലെയാണ്; അതിൻ്റെ കാര്യം ശ്രദ്ധയോടെ വീക്ഷിച്ചാൽ അതിനെ പിടിച്ചു നിറുത്താൻ കഴിയും. അതിനെ വിട്ടുകളഞ്ഞാൽ അത് അകന്നു പോവുകയും ചെയ്യും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5031]
വിശുദ്ധ ഖുർആൻ പഠിക്കുകയും അതിൻ്റെ പാരായണം സ്ഥിരമായി -മനപാഠത്തിൽ നിന്നോ മുസ്ഹഫ് നോക്കിക്കൊണ്ടോ- നിർവ്വഹിക്കുകയും ചെയ്യുന്ന ഒരാളെ കയറുകൊണ്ട് കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയോട് നബി ﷺ ഉപമിച്ചിരിക്കുന്നു. ഒട്ടകത്തിൻ്റെ കെട്ടിൻ്റെ കാര്യം ഇടക്കിടെ അയാൾ ശ്രദ്ധ വെച്ചാൽ അതിനെ അയാൾക്ക് പിടിച്ചു നിർത്താൻ സാധിക്കും. എന്നാൽ അതിൻ്റെ കെട്ടിൽ നിന്ന് അതിനെ അഴിച്ചു വിട്ടാൽ ആ ഒട്ടകം അകലുകയും ഓടിപ്പോവുകയും ചെയ്യും. ഇതു പോലെയാണ് ഖുർആൻ പഠിച്ച ഒരാളുടെ കാര്യവും; അയാൾ ഖുർആൻ പാരായണം നിർവ്വഹിക്കുകയും ചെയ്താൽ അത് അയാൾക്ക് ഓർമ്മയുണ്ടായിരിക്കും. അല്ലായെങ്കിൽ, അയാൾ ഖുർആൻ ക്രമേണ മറന്നു പോകും. ഖുർആൻ സ്ഥിരമായി ശ്രദ്ധിക്കുന്നവൻ്റെ മനപാഠവും നിലനിൽക്കുന്നതാണ്.