عن أنس بن مالك رضي الله عنه مرفوعاً: أن النبي صلى الله عليه وسلم كان لا يَرُدُّ الطيب.
[صحيح] - [رواه البخاري]
المزيــد ...

അനസു ബ്നു മാലിക് (رضي الله عنه) പറയുന്നു: നബി -ﷺ- സുഗന്ധദ്രവ്യം നിരസിക്കാറില്ലായിരുന്നു.
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

സുഗന്ധദ്രവ്യം നിരസിക്കുകയോ വേണ്ടെന്ന് പറയുകയോ ചെയ്യാതിരിക്കുക എന്നത് നബി -ﷺ- യുടെ രീതിയിൽ പെട്ടതായിരുന്നു. കാരണം അത് വഹിക്കാൻ പ്രയാസമില്ലാത്തതും, നല്ല സുഗന്ധം പ്രധാനം ചെയ്യുന്നതുമാണ്; ചില നിവേദനങ്ങളിൽ അപ്രകാരം വന്നതായി കാണാം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * സുഗന്ധദ്രവ്യം സ്വീകരിക്കുക എന്നത് സുന്നത്താകുന്നു. കാരണം അത് വഹിക്കാൻ പ്രയാസമില്ല. സ്വീകരിക്കുന്നതോടെ (മറ്റൊരാളുടെ) ഔദാര്യം പറ്റിയ അവസ്ഥ ഉണ്ടാകുന്നുമില്ല.
  2. * സുഗന്ധദ്രവ്യങ്ങളോടുള്ള നബി -ﷺ- യുടെ താൽപര്യവും, അത് അവിടുന്ന് നിരസിക്കാറില്ലായിരുന്നു എന്നതും അവിടുത്തെ മഹദ്സ്വഭാവം വെളിവാക്കുന്നു.
  3. * എപ്പോഴും സുഗന്ധം ഉപയോഗിക്കുക എന്നത് നല്ലതാണ്. കാരണം അയാളുടെ നന്മയുടെ അടയാളമാണത്. നല്ല വസ്തുക്കൾ നല്ലവർക്കും, നല്ലവർ നല്ല വസ്തുക്കൾക്കുമാണ്.
കൂടുതൽ