ഹദീസുകളുടെ പട്ടിക

നബി -ﷺ- അവിടുത്തെ എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- യിൽ നിന്ന് അവർ പത്ത് ആയത്തുകളായിരുന്നു ഓതിക്കേൾപ്പിച്ചു തരാൻ ആവശ്യപ്പെട്ടിരുന്നത്. അതിലുള്ള വിജ്ഞാനവും പ്രവർത്തനങ്ങളും മനസ്സിലാക്കുന്നത് വരെ അവർ അടുത്ത പത്ത് വചനങ്ങൾ (പഠിക്കാനായി) എടുക്കാറുണ്ടായിരുന്നില്ല
عربي ഇംഗ്ലീഷ് ഉർദു
നബി (ﷺ) എന്നോട് പറഞ്ഞു: "എനിക്ക് നീ ഓതിക്കേൾപ്പിക്കുക
عربي ഇംഗ്ലീഷ് ഉർദു
ഖുർആനിൻ്റെ സഹചാരിയുടെ കാര്യം കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയുടെ ഉപമ പോലെയാണ്; അതിൻ്റെ കാര്യം ശ്രദ്ധയോടെ വീക്ഷിച്ചാൽ അതിനെ പിടിച്ചു നിറുത്താൻ കഴിയും. അതിനെ വിട്ടുകളഞ്ഞാൽ അത് അകന്നു പോവുകയും ചെയ്യും
عربي ഇംഗ്ലീഷ് ഉർദു
ഞങ്ങൾ പ്രായപൂർത്തിയടുത്ത ശക്തരായ യുവാക്കളായിരിക്കെ നബിയോടൊപ്പം (ﷺ) (ജീവിച്ചവരാണ്). ഖുർആൻ പഠിക്കുന്നതിന് മുമ്പ് ഞങ്ങൾ ഈമാൻ (വിശ്വാസം) പഠിക്കുകയാണ് ചെയ്തത്. പിന്നീട് ഞങ്ങൾ ഖുർആൻ പഠിക്കുകയും, അങ്ങനെ അത് (ഖുർആൻ) മുഖേന ഞങ്ങൾക്ക് ഈമാൻ വർദ്ധിക്കുകയും ചെയ്തു
عربي ഇംഗ്ലീഷ് ഇന്തോനേഷ്യ
നബി (ﷺ) എല്ലാ അവസ്ഥകളിലും ഞങ്ങൾക്ക് ഖുർആൻ ഓതിത്തരാറുണ്ടായിരുന്നു; അശുദ്ധിയുള്ള (ജുനുബ്) അവസ്ഥയിൽ ഒഴികെ
عربي ഇംഗ്ലീഷ് ഇന്തോനേഷ്യ