عن عائشة رضي الله عنها قالت: «كان النبي صلى الله عليه وسلم يذكر الله على كل أحْيَانِه».
[صحيح] - [رواه مسلم والبخاري معلقا. للفائدة: التعليق حذف الإسناد]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു.
സ്വഹീഹ് - ജസ്മിന്റെ രൂപത്തിൽ മുഅല്ലഖായി ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

"നബി -ﷺ- ... അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു." അതായത് എല്ലാ തരം ദിക്റുകൾ കൊണ്ടും നബി -ﷺ- അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു. തസ്ബീഹും (സുബ്ഹാനല്ലാഹ്) തഹ്ലീലും (ലാ ഇലാഹ ഇല്ലല്ലാഹ്) തക്ബീറും (അല്ലാഹു അക്ബർ) തഹ്മീദും (അൽഹംദുലില്ലാഹ്) എന്നിങ്ങനെയുള്ള ദിക്റുകളെല്ലാം അവിടുന്ന് ചൊല്ലാറുണ്ടായിരുന്നു. ഖുർആൻ പാരായണവും ഈ പറഞ്ഞതിൽ ഉൾപ്പെടും; കാരണം ഖുർആൻ ദിക്റിൽ പെട്ടതാണ്. അല്ല! ഏറ്റവും ശ്രേഷ്ഠമായ ദിക്റിൽ പെട്ടതാണ് ഖുർആൻ. "അവിടുത്തെ എല്ലാ അവസ്ഥാന്തരങ്ങളിലും" എന്നത് കൊണ്ട് ഉദ്ദേശം നബി -ﷺ- അവിടുത്തെ എല്ലാ സമയങ്ങളിലും - വലിയ അശുദ്ധിയോ ചെറിയ അശുദ്ധിയോ ഉള്ളപ്പോഴാണെങ്കിലും - അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു എന്നാണ്. എന്നാൽ ജനാബത്തിന്റെ സന്ദർഭത്തിൽ ഖുർആൻ പാരായണം ചെയ്തു കൊണ്ടുള്ള ദിക്ർ ഇതിൽ നിന്ന് ഒഴിവാണെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ജനാബത്തുള്ളവർ ഒരുനിലക്കും ഖുർആൻ പാരായണം ചെയ്യാൻ പാടില്ല. (ഖുർആനിൽ) നോക്കിയോ മനഃപാഠമുള്ളതിൽ നിന്നോ പാരായാണം പാടില്ല. അലി -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീഥ് അതിനുള്ള തെളിവാണ്. അദ്ദേഹം പറഞ്ഞു: "നബി -ﷺ- ഞങ്ങൾക്ക് ഖുർആൻ പാരായണം ചെയ്തു തരാറുണ്ടായിരുന്നു; അവിടുത്തേക്ക് ജനാബത്ത് ഇല്ലാത്തപ്പോഴെല്ലാം." (അഹ്മദ്, തിർമിദി, ഇബ്നുമാജഃ, അബൂ ദാവൂദ്, നസാഈ) എന്നാൽ ആർത്തവകാരികൾക്കും പ്രസവരക്തമുള്ള (നിഫാസ്) സ്ത്രീകൾക്കും ഈ നിയമം ബാധകമാണോ എന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട്. അവർക്ക് മനഃപാഠമുള്ള ഖുർആൻ പാരായണം ചെയ്യാം എന്ന അഭിപ്രായമാണ് കൂടുതൽ ശരിയായി മനസ്സിലാകുന്നത്. കാരണം ആർത്തവത്തിന്റെയും പ്രസവരക്തത്തിന്റെയും ദൈർഘ്യം (ജനാബത്തിനെ അപേക്ഷിച്ച്) കൂടുതലാണ്. മാത്രമല്ല (ജനാബത്തിൽ നിന്ന് സ്വയം ശുചിയാകുന്നത് പോലെ) അവർക്ക് ശുദ്ധിയാകാൻ കഴിയുകയുമില്ല. ഖുർആൻ പാരായണം അനുവദിക്കപ്പെടാത്ത മറ്റു ചില സമയങ്ങൾ കൂടിയുണ്ട്; മലമൂത്ര വിസർജന വേളയിലും, ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോഴും, ഖുർആനിന്റെ മഹത്വത്തിന് യോജ്യമല്ലാത്ത - കുളിമുറിയും ശുചീകരണ സ്ഥലവും പോലുള്ള, നജസും മറ്റുമുണ്ടായേക്കാവുന്ന - ഇടങ്ങളിലും ഖുർആൻ പാരായണം ചെയ്യരുത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അല്ലാഹുവിനെ സ്മരിക്കാൻ ചെറിയ അശുദ്ധിയും വലിയ അശുദ്ധിയും ഉണ്ടാകരുത് എന്ന നിബന്ധനയില്ല. അതിനാൽ ഒരു മുസ്ലിമിന് തസ്ബീഹും തഹ്മീദും തഹ്ലീലും ഇസ്തിഗ്ഫാറും (പാപമോചന തേട്ടം) അത്തരം സമയങ്ങളിൽ നടത്താവുന്നതാണ്. ജനാബത്തില്ലെങ്കിൽ ഖുർആനും പാരായണം ചെയ്യുന്നത് അനുവദനീയമാണ്.
  2. * ഹദീഥിന്റെ പൊതുവായ പദഘടനയിൽ നിന്ന് മനസ്സിലാക്കാവുന്നത് ആർത്തവകാരികൾക്കും പ്രസവരക്തം വരുന്നവർക്കും ഖുർആൻ പാരായണം ആകാമെന്നാണ്. എന്നാൽ ഖുർആൻ കൈകൾ കൊണ്ട് സ്പർശിക്കരുത്; കയ്യുറ പോലുള്ള എന്തെങ്കിലും മറയോടെ മാത്രമേ അത്തരം സന്ദർഭങ്ങളിൽ ഖുർആൻ സ്പർശിക്കാവൂ.
  3. * നബി -ﷺ- എപ്പോഴും അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു.
  4. * നബി -ﷺ- യുടെ എപ്പോഴുമുള്ള പ്രവർത്തനങ്ങളെ കുറിച്ച് ആഇശ -رَضِيَ اللَّهُ عَنْهَا- ക്ക് ഉണ്ടായിരുന്ന അവഗാഹം.
കൂടുതൽ