عَنْ أَبِي ذَرٍّ رَضِيَ اللَّهُ عَنْهُ أَنَّهُ سَمِعَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«لاَ يَرْمِي رَجُلٌ رَجُلًا بِالفُسُوقِ، وَلاَ يَرْمِيهِ بِالكُفْرِ، إِلَّا ارْتَدَّتْ عَلَيْهِ، إِنْ لَمْ يَكُنْ صَاحِبُهُ كَذَلِكَ».
[صحيح] - [متفق عليه] - [صحيح البخاري: 6045]
المزيــد ...
അബൂ ദർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഒരാൾ മറ്റൊരാൾക്കെതിരെ അയാൾ ഫാസിഖാണെന്നോ കാഫിറാണെന്നോ ആരോപിക്കുകയും, (ആരോപിതനിൽ) അക്കാര്യം ഇല്ലാതിരിക്കുകയും ചെയ്താൽ പ്രസ്തുത കാര്യം അവനിലേക്ക് തന്നെ തിരിച്ചു മടങ്ങുന്നതാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6045]
ഒരാൾ മറ്റൊരാളോട് 'നീ അല്ലാഹുവിനെ ധിക്കരിക്കുന്ന അധർമ്മിയാണെന്നോ', 'നീ അല്ലാഹുവിനെ നിഷേധിക്കുന്ന കാഫിറാണെന്നോ' മറ്റോ പറയുകയും, ആരോപിക്കപ്പെട്ടവനിൽ അക്കാര്യം ഇല്ലാതിരിക്കുകയും ചെയ്താൽ ആരോപിക്കുന്നവനായിരിക്കും ആ പറയപ്പെട്ട വിശേഷണത്തിന് അർഹനാകുക എന്നും അവൻ്റെ ആരോപണം അവനിലേക്ക് തന്നെ മടങ്ങുന്നതാണെന്നും നബി -ﷺ- താക്കീത് നൽകുന്നു. എന്നാൽ ആരോപിക്കപ്പെട്ട വ്യക്തിയിൽ ഈ പറയപ്പെട്ട കാര്യങ്ങൾ ഉണ്ട് എങ്കിൽ അത് അവനിലേക്ക് മടങ്ങുന്നതല്ല; കാരണം സത്യവും യാഥാർത്ഥ്യവുമായ ഒരു കാര്യം മാത്രമാണ് അവൻ ആരോപിച്ചിരിക്കുന്നത്.