عَنْ جَابِرٍ رضي الله عنه قَالَ: سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«إِنَّ الشَّيْطَانَ قَدْ أَيِسَ أَنْ يَعْبُدَهُ الْمُصَلُّونَ فِي جَزِيرَةِ الْعَرَبِ، وَلَكِنْ فِي التَّحْرِيشِ بَيْنَهُمْ».
[صحيح] - [رواه مسلم] - [صحيح مسلم: 2812]
المزيــد ...
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു:
"അറേബ്യൻ ഉപദ്വീപിലെ നിസ്കരിക്കുന്ന (മുസ്ലിംകൾ) തന്നെ ആരാധിക്കുമെന്നതിൽ പിശാച് നിരാശയടഞ്ഞിരിക്കുന്നു. എന്നാൽ അവർക്കിടയിൽ കുഴപ്പമുണ്ടാക്കുക എന്നതിൽ (അവൻ നിരാശയടഞ്ഞിട്ടില്ല)."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2812]
അറേബ്യൻ ഉപദ്വീപിലുള്ള, അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുകയും നിസ്കാരം നിലനിർത്തുകയും ചെയ്യുന്ന മുസ്‌ലിംകൾ പിശാചിനെ ആരാധിക്കുന്ന അവസ്ഥയിലേക്ക് തിരിച്ചു പോകുന്ന സ്ഥിതി ഉണ്ടാകുമെന്നതിൽ പിശാച് നിരാശനായിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു. എന്നാൽ അവർക്കിടയിൽ കുഴപ്പങ്ങൾ ഇളക്കി വിട്ടുകൊണ്ടും തർക്കങ്ങളിലേക്കും അകൽച്ചകളിലേക്കും യുദ്ധങ്ങളിലേക്കും കലഹങ്ങളിലേക്കും മറ്റും അവരെ നയിച്ചു കൊണ്ടും അവരെ വഴിപിഴപ്പിക്കാമെന്ന പ്രതീക്ഷ അവനിൽ നിലനിൽക്കുന്നുണ്ട്.അതിനുള്ള അവൻ്റെ പരിശ്രമവും പ്രവർത്തനവും അക്ഷീണമായ നീക്കങ്ങളും അവൻ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.