+ -

عَنْ هِشَامِ بْنِ حَكِيمِ بْنِ حِزَامٍ رَضيَ اللهُ عنهما أَنَّهُ مَرَّ عَلَى أُنَاسٍ مِنَ الْأَنْبَاطِ بِالشَّامِ، قَدْ أُقِيمُوا فِي الشَّمْسِ، فَقَالَ: مَا شَأْنُهُمْ؟ قَالُوا: حُبِسُوا فِي الْجِزْيَةِ، فَقَالَ هِشَامٌ: أَشْهَدُ لَسَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«إِنَّ اللهَ يُعَذِّبُ الَّذِينَ يُعَذِّبُونَ النَّاسَ فِي الدُّنْيَا».

[صحيح] - [رواه مسلم] - [صحيح مسلم: 2613]
المزيــد ...

ഹിഷാം ഇബ്നു ഹക്കീം ഇബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- ശാമിലെ അനറബികളായ കർഷകരിൽ ചിലരുടെ അരികിലൂടെ കടന്നുപോയി. അവരെ വെയിലത്ത് നിർത്തിയിരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു: "എന്താണ് അവരുടെ കാര്യം?" അവർ പറഞ്ഞു: "ജിസ്‌യ അടയ്ക്കാത്തതുകൊണ്ട് അവരെ തടവിലാക്കിയതാണ്." അപ്പോൾ ഹിഷാം പറഞ്ഞു: "ഞാൻ സാക്ഷ്യം വഹിക്കുന്നു, നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്:
"തീർച്ചയായും ദുനിയാവിൽ ജനങ്ങളെ ശിക്ഷിക്കുന്നവരെ അല്ലാഹു ശിക്ഷിക്കും."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2613]

വിശദീകരണം

ഹിഷാം ബ്നു ഹക്കീം ബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- സിറിയയിലെ അനറബികളായ കർഷകരുടെ അരികിലൂടെ കടന്നുപോയി. അവരെ കൊടും വെയിലത്ത് നിർത്തിയിരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം അവരുടെ കാര്യമെന്താണെന്ന് അന്വേഷിച്ചു. ജിസ്‌യ അടയ്ക്കാൻ കഴിവുണ്ടായിട്ടും അവർ അത് നൽകാത്തതുകൊണ്ടാണ് അവരോട് അങ്ങനെ ചെയ്തതെന്ന് മറുപടി ലഭിച്ചു. അപ്പോൾ ഹിഷാം -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "ഞാൻ സാക്ഷ്യം വഹിക്കുന്നു, നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "തീർച്ചയായും ദുനിയാവിൽ ജനങ്ങളെ നീതിയും ന്യായവുമില്ലാതെ ശിക്ഷിക്കുന്നവരെ അല്ലാഹു ശിക്ഷിക്കുന്നതാണ്."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ജിസ്‌യ: ഇസ്‌ലാമിക രാജ്യത്ത് താമസിക്കുന്ന വേദക്കാരായ, പ്രായപൂർത്തിയെത്തിയ സമ്പന്നരായ പുരുഷന്മാരിൽ നിന്ന്, അവർക്ക് മുസ്‌ലിംകൾ നൽകുന്ന സംരക്ഷണത്തിനും താമസാനുമതിക്കും പകരമായി ചുമത്തുന്ന ധനമാണത്.
  2. നിയമപരമായ കാരണമില്ലാതെ ജനങ്ങളെ, -അവർ കാഫിറുകളാണെങ്കിലും- ശിക്ഷിക്കുന്നത് ഹറാമാണ് (നിഷിദ്ധമാണ്).
  3. അക്രമികളെ അക്രമത്തിൽ നിന്ന് താക്കീത് ചെയ്യണം എന്ന പാഠം.
  4. നബി -ﷺ- യുടെ അനുചരന്മാർ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിൽ വിട്ടുവീഴ്ച്ച വരുത്താത്തവരായിരുന്നു.
  5. ഇമാം നവവി പറഞ്ഞു: "ഇത് ന്യായമായ കാരണമില്ലാതെ ശിക്ഷിക്കുന്നതിനെക്കുറിച്ചാണ്. ഖിസാസ് (പ്രതികാരം), ഹുദൂദ് (നിയമപരമായ ശിക്ഷകൾ), തഅ്സീർ (ശിക്ഷാ നടപടികൾ) എന്നിവപോലുള്ള ന്യായമായ ശിക്ഷകൾ നൽകുന്നത് ഇതിൽ ഉൾപ്പെടുന്നില്ല."
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ