+ -

عن بريدة رضي الله عنه قال: قال رسول الله صلى الله عليه وسلم:
«إِنَّ الْعَهْدَ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلَاةُ، فَمَنْ تَرَكَهَا فَقَدْ كَفَرَ».

[صحيح] - [رواه الترمذي والنسائي وابن ماجه وأحمد] - [سنن النسائي: 463]
المزيــد ...

ബുറൈദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നമുക്കും അവർക്കും (മുസ്ലിംകൾക്കും അല്ലാത്തവർക്കും) തമ്മിലുള്ള കരാർ നിസ്കാരമാണ്. ആരെങ്കിലും അത് ഉപേക്ഷിച്ചാൽ അവൻ കാഫിറായി."

[സ്വഹീഹ്] - - [سنن النسائي - 463]

വിശദീകരണം

മുസ്‌ലിംകൾക്കും അവരിൽ പെടാത്ത കാഫിറുകൾക്കും (നിഷേധികൾ) മുനാഫിഖുകൾക്കും (കപടവിശ്വാസികൾ) ഇടയിലുള്ള കരാറും വേർതിരിവും നിസ്കാരത്തിൻ്റെ കാര്യത്തിലാണെന്ന് നബി -ﷺ- വിവരിക്കുന്നു. ആരെങ്കിൽ നിസ്കാരം ഉപേക്ഷിച്ചാൽ അതോടെ അവൻ കാഫിറായി.

പരിഭാഷ: ഇംഗ്ലീഷ് ഉർദു ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി തുർക്കി ബോസ്‌നിയ സിംഹള ഇന്ത്യൻ പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية التشيكية الموري Malagasy ഇറ്റാലിയൻ Oromianina Kanadianina الولوف Azerianina الأوكرانية الجورجية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നിസ്കാരത്തിൻ്റെ പ്രാധാന്യം. മുഅ്മിനിനും കാഫിറിനും ഇടയിലുള്ള വേർതിരിവാണത്.
  2. ഒരാളുടെ പ്രത്യക്ഷമായ നിലപാടുകളിൽ നിന്ന് അവൻ മുസ്‌ലിമാണെന്ന് വിധിക്കപ്പെടുകയും, തദടിസ്ഥാനത്തിലുള്ള പെരുമാറ്റം അവനോട് സ്വീകരിക്കപ്പെടുകയും ചെയ്യും. അവൻ്റെ ഉള്ളിൽ എന്താണുള്ളത് എന്നത് നമുക്കറിയില്ല.
കൂടുതൽ