عَنْ أَنَسٍ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِذَا تَوَضَّأَ أَحَدُكُمْ وَلَبِسَ خُفَّيْهِ فَلْيُصَلِّ فِيهِمَا، وَلْيَمْسَحْ عَلَيْهِمَا ثُمَّ لَا يَخْلَعْهُمَا إِنْ شَاءَ إِلَّا مِنْ جَنَابَةٍ».
[صحيح] - [رواه الدارقطني] - [سنن الدارقطني: 781]
المزيــد ...
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:
"നിങ്ങളിലൊരാൾ വുദൂഅ് നിർവ്വഹിക്കുകയും, തൻ്റെ രണ്ട് ഖുഫ്ഫകളും ധരിക്കുകയും ചെയ്താൽ -അവൻ ഉദ്ദേശിക്കുന്നെങ്കിൽ- അവ രണ്ടിനും മേൽ തടവുകയും, ശേഷം നിസ്കരിക്കുകയും ചെയ്യട്ടെ; ഖുഫ്ഫ രണ്ടും അവൻ ഊരേണ്ടതില്ല; ജനാബത്താണെങ്കിലൊഴികെ."
[സ്വഹീഹ്] - [ദാറഖുത്നി ഉദ്ധരിച്ചത്] - [سنن الدارقطني - 781]
മുസ്‌ലിമായ ഒരു വ്യക്തി വുദൂഅ് ചെയ്തതിന് ശേഷം തൻ്റെ ഖുഫ്ഫ ധരിക്കുകയും, പിന്നീട് അദ്ദേഹത്തിൻ്റെ വുദൂഅ് മുറിയുകയും, വീണ്ടും വുദൂഅ് ചെയ്യാൻ ഉദ്ദേശിക്കുകയും ചെയ്താൽ -വേണമെങ്കിൽ- അദ്ദേഹത്തിന് തൻ്റെ രണ്ട് ഖുഫ്ഫകളുടെ മേൽ തടവിയാൽ മതിയാകും. ഈ ഖുഫ്ഫകൾ ധരിച്ചു കൊണ്ട് തന്നെ അദ്ദേഹത്തിന് നിസ്കാരം നിർവ്വഹിക്കാം. നിശ്ചിത സമയത്തേക്ക് ഈ വിധി അദ്ദേഹത്തിന് ബാധകമായിരിക്കും. എന്നാൽ വലിയ അശുദ്ധി ഉണ്ടാവുകയും ജനാബത്തിൽ നിന്ന് കുളിക്കേണ്ടി വരികയും ചെയ്താൽ അദ്ദേഹം നിർബന്ധമായും തൻ്റെ ഖുഫ്ഫ ഊരേണ്ടതുണ്ട്.