عن المغيرة بن شعبة رضي الله عنه قال: ((كُنت مع النبيَّ -صلَّى الله عليه وسلَّم- في سَفَر، فأهْوَيت لِأَنزِع خُفَّيه، فقال: دَعْهُما؛ فإِنِّي أدخَلتُهُما طَاهِرَتَين، فَمَسَح عليهما)).
[صحيح] - [متفق عليه، واللفظ للبخاري]
المزيــد ...
മുഗീറഃ -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞാൻ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. (അവിടുന്ന് വുദൂഅ് എടുക്കാൻ തുനിഞ്ഞപ്പോൾ) ഞാൻ അവിടുത്തെ കാലുറകൾ അഴിക്കാൻ വേണ്ടി കുനിഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: "അവ രണ്ടും വിട്ടേക്കുക! തീർച്ചയായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ്." എന്നിട്ട് നബി -ﷺ- അവയുടെ മേൽ തടവി.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 206]
നബി -ﷺ- അവിടുത്തെ യാത്രകളിലൊന്നിൽ, വുദൂഅ് എടുക്കുകയായിരുന്നു. അവിടുന്ന് തൻ്റെ കാലുകൾ കഴുകാനുള്ള സമയം എത്തിയപ്പോൽ മുഗീറഃ ബ്നു ശുഅ്ബഃ അവിടുത്തെ തിരുപാദങ്ങളിൽ നിന്ന് നബി -ﷺ- യുടെ കാലുറകൾ ഊരിയെടുക്കാൻ തുനിഞ്ഞു! അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "അവ രണ്ടും താങ്കൾ ഊരേണ്ടതില്ല. ഞാൻ ഈ രണ്ട് ഖുഫ്ഫകളും ധരിച്ചത് എനിക്ക് ശുദ്ധിയുള്ള അവസ്ഥയിലാണ്." ശേഷം നബി -ﷺ- തൻ്റെ കാലുകൾ കഴുകുന്നതിന് പകരം രണ്ട് ഖുഫ്ഫകളുടെയും മേൽ തടവി.