عَنْ عَائِشَةَ رضي الله عنها قَالَتْ:
فَقَدْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَيْلَةً مِنَ الْفِرَاشِ فَالْتَمَسْتُهُ فَوَقَعَتْ يَدِي عَلَى بَطْنِ قَدَمَيْهِ وَهُوَ فِي الْمَسْجِدِ وَهُمَا مَنْصُوبَتَانِ، وَهُوَ يَقُولُ: «اللهُمَّ أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ، وَأَعُوذُ بِكَ مِنْكَ لَا أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ».
[صحيح] - [رواه مسلم] - [صحيح مسلم: 486]
المزيــد ...
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
ഒരു രാത്രിയിൽ നബി -ﷺ-യുടെ
സാന്നിധ്യം എൻ്റെ അരികിൽ ഇല്ലായെന്ന് മനസ്സിലാക്കി
ഞാൻ അവിടുത്തെ പരതി നോക്കി.
അതിനിടയിൽ
എൻ്റെ കൈ നബി -ﷺ- യുടെ കാൽ
പാദങ്ങളിൽ
സ്പർശിച്ചു. അവിടുന്ന് മസ്ജിദിൽ സുജൂദിലായി കൊണ്ട്
കാലുകൾ നാട്ടിവെച്ചിരുന്നു. നബി -ﷺ- പറയുന്നുണ്ടായിരുന്നു: "അല്ലാഹുവേ! നിൻ്റെ തൃപ്തി കൊണ്ട് നിൻ്റെ കോപത്തിൽ നിന്നും, നിൻ്റെ മാപ്പ് കൊണ്ട് നിൻ്റെ ശിക്ഷയിൽ നിന്നും ഞാൻ രക്ഷ ചോദിക്കുന്നു. നിന്നിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.
നീ അർഹിക്കുന്ന വിധം നിന്നെ
സ്തുതിക്കാനും
പുകഴ്ത്താനും എനിക്ക് കഴിവില്ല.
നീ എങ്ങനെയാണോ നിന്നെ പുകഴ്ത്തിയിരിക്കുന്നത്; അതു പോലെയാണ് നീ."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 486]
ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: ഒരിക്കൽ ഞാൻ നബി -ﷺ- യോടൊപ്പം കിടന്നുറങ്ങുകയായിരുന്നു. രാത്രിയിൽ ഉറക്കമുണർന്നപ്പോൾ അവിടുന്ന് എൻ്റെ അടുക്കലില്ല എന്ന് എനിക്ക് മനസ്സിലായി. അവിടുന്ന് മുറിയിൽ നിസ്കരിക്കാറുണ്ടായിരുന്ന സ്ഥലത്ത് ഞാൻ എൻ്റെ കൈകൾ കൊണ്ട് പരതിനോക്കി. അപ്പോഴുണ്ട് നബി -ﷺ- സുജൂദിലായിക്കൊണ്ട് നിസ്കരിക്കുന്നു; അവിടുത്തെ കാൽപ്പാദങ്ങൾ കുത്തിനിർത്തിയ നിലയിലായിരുന്നു അവിടുന്ന്. അവിടുന്ന് പറയുന്നുണ്ടായിരുന്നു:
اللهُمَّ أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ
അല്ലാഹുവേ! നീ എന്നോടോ എൻ്റെ ഉമ്മത്തിനോടോ കോപിക്കുന്നതിൽ നിന്ന് നിൻ്റെ തൃപ്തി മുഖേന ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. നിൻ്റെ വിട്ടുവീഴ്ച്ച കൊണ്ടും അതിരില്ലാത്ത പാപമോചനം കൊണ്ടും നിൻ്റെ ശിക്ഷയിൽ നിന്നും ഞാൻ രക്ഷ ചോദിക്കുന്നു. وَأَعُوذُ بِكَ مِنْكَ : നിന്നിൽ നിന്ന് നിന്നെ കൊണ്ടും ഞാൻ രക്ഷ തേടുന്നു; നിൻ്റെ ഭംഗിയുടെ വിശേഷണങ്ങൾ കൊണ്ട് നിൻ്റെ ഗാംഭീര്യത്തിൻ്റെ വിശേഷണങ്ങളിൽ നിന്ന് ഞാൻ രക്ഷ തേടുന്നു. കാരണം നിന്നിൽ നിന്ന് രക്ഷ നൽകാൻ നീയല്ലാതെ മറ്റാരുമില്ല. അല്ലാഹുവിൽ നിന്ന് രക്ഷതേടാനോ അഭയം കണ്ടെത്താനോ അല്ലാഹുവല്ലാതെ മറ്റാരുമില്ല. لَا أُحْصِي ثَنَاءً عَلَيْكَ : നിൻ്റെ അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനോ നിൻ്റെ നന്മകൾ പൂർണ്ണമായി എണ്ണിപ്പറയാനോ എനിക്ക് സാധിക്കുകയില്ല. ഞാൻ എത്ര ശ്രമിച്ചാലും നീ അർഹിക്കുന്ന വിധത്തിൽ നിന്നെ പ്രകീർത്തിക്കാൻ എനിക്ക് സാധ്യമല്ല. أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ : നിനക്ക് അനുയോജ്യമായ സ്തുതികീർത്തനങ്ങൾ നിന്നെ കുറിച്ച് നീ തന്നെ അറിയിച്ചു തന്നിരിക്കുന്നു. നിനക്ക് അർഹമായ വിധത്തിൽ നിന്നെ പുകഴ്ത്തുകയും സ്തുതിക്കുകയും ചെയ്യാൻ ആർക്കാണ് സാധിക്കുക.