ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

എല്ലാ നമസ്കാരത്തിന്റെയും അവസാനത്തിൽ സലാം വീട്ടുമ്പോൾ പറയുക: ലാഇലാഹ ഇല്ലള്ളാഹു വഹ്ദഹു ലാ ശരീക ലഹു ലഹുൽ മുൽകു വ ലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ. ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്. ലാഇലാഹ ഇല്ലള്ളാഹു വലാ നഅ്ബുദു ഇല്ലാ ഇയ്യാഹു, ലഹുന്നിഅ്മത്തു വ ലഹുൽ ഫദ്ലു വലഹുസ്സനാഉൽ ഹസൻ, ലാഇലാഹ ഇല്ലള്ളാഹു മുഖ്ലിസീന ലഹുദ്ദീന വലൗ കരിഹൽ കാഫിറൂൻ (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ ഏകനാകുന്നു; യാതൊരു പങ്കുകാരനും അവനില്ല. സർവ്വ അധികാരവും, സർവ്വ സ്തുതികളും അവനത്രെ. അവൻ എല്ലാ കാര്യത്തിനും അങ്ങേയറ്റം കഴിവുള്ളവനാകുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവനെയല്ലാതെ മറ്റാരെയും നാം ആരാധിക്കുകയില്ല. അവൻ്റേതാകുന്നു സർവ്വ അനുഗ്രഹങ്ങളും. അവൻ്റേതാകുന്നു എല്ലാ ഔദാര്യങ്ങളും. അവനാകുന്നു ഏറ്റവും ഉത്തമമായ പ്രശംസകൾ. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മതം (കീഴ്വണക്കം) അവന് മാത്രം നിഷ്കളങ്കരാക്കുന്നവരായി; നിഷേധികൾക്ക് അത് വെറുപ്പുളവാക്കിയാലും).
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- രണ്ട് സുജൂദുകൾക്ക് ഇടയിൽ ഇപ്രകാരം പറയുമായിരുന്നു: (അർത്ഥം) അല്ലാഹുവേ! നീ എനിക്ക് പൊറുത്തു നൽകേണമേ! എന്നോട് കാരുണ്യം കാണിക്കേണമേ! എനിക്ക് വിട്ടുമാപ്പാക്കി നൽകേണമേ! എന്നെ സന്മാർഗത്തിലേക്ക് നയിക്കേണമേ! എനിക്ക് ഉപജീവനം നൽകേണമേ!
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- അവിടുത്തെ നമസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് തവണ ഇസ്തിഗ്ഫാർ (പാപമോചനം തേടൽ) നടത്തും. അവിടുന്ന് പറയും: അല്ലാഹുവേ! നീയാകുന്നു സലാം. നിന്നിൽ നിന്നാകുന്നു സമാധാനം. മഹത്വത്തിൻ്റെയും ഗാംഭീര്യത്തിൻ്റെയും ഉടയവനേ; നീ അനുഗ്രഹപൂർണ്ണനായിരിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്