عن ثَوْبَان رضي الله عنه قال: كان رسول الله صلى الله عليه وسلم إذا انْصَرف من صلاته اسْتَغْفَر ثلاثا، وقال: «اللهُمَّ أنت السَّلام ومِنك السَّلام، تَبَارَكْتَ يا ذا الجَلال والإكْرَام».
[صحيح] - [رواه مسلم]
المزيــد ...

ഥൗബാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: "നബി -ﷺ- അവിടുത്തെ നമസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് തവണ ഇസ്തിഗ്ഫാർ (പാപമോചനം തേടൽ) നടത്തും. അവിടുന്ന് പറയും: اللهُمَّ أنت السَّلام ومِنك السَّلام، تَبَارَكْتَ يا ذا الجَلال والإكْرَام അല്ലാഹുവേ! നീയാകുന്നു സലാം. നിന്നിൽ നിന്നാകുന്നു സമാധാനം. മഹത്വത്തിൻ്റെയും ഗാംഭീര്യത്തിൻ്റെയും ഉടയവനേ; നീ അനുഗ്രഹപൂർണ്ണനായിരിക്കുന്നു."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

നമസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് തവണ 'അസ്തഗ്ഫിറുല്ലാഹ്' (ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു)' എന്ന് പറയൽ സുന്നത്താണെന്ന് ഈ ഹദീഥ് പഠിപ്പിക്കുന്നു. ശേഷം ഈ പ്രാർത്ഥന ചൊല്ലുക: اللَّهُمَّ أَنْتَ السَّلَامُ وَمِنْك السَّلَامُ، تَبَارَكْتَ يَا ذَا الْجَلَالِ وَالْإِكْرَامِ (അർത്ഥം: അല്ലാഹുവേ! നീയാകുന്നു എല്ലാ ന്യൂനതകളിൽ നിന്നും മുക്തനായ സലാം. നിന്നിൽ നിന്നാകുന്നു സർവ്വ സമാധാനവും. മഹത്വത്തിൻ്റെയും ഗാംഭീര്യത്തിൻ്റെയും ഉടയവനേ; നീ അനുഗ്രഹപൂർണ്ണനായിരിക്കുന്നു." നിസ്കാര ശേഷം പറയാവുന്നതായി വേറെയും പ്രാർത്ഥനകൾ ഹദീഥുകളിൽ വന്നിട്ടുണ്ട്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നമസ്കാരത്തിന് ശേഷം ആദ്യം തക്ബീറാണ് ചൊല്ലേണ്ടത് എന്ന് അഭിപ്രായപ്പെട്ടവർക്കുള്ള മറുപടി ഈ ഹദീഥിലുണ്ട്.
  2. * അസ്സലാം എന്ന അല്ലാഹുവിൻ്റെ നാമം ഈ ഹദീഥിൽ സ്ഥിരപ്പെട്ടിരിക്കുന്നു. എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും അല്ലാഹു മുക്തനാണ് എന്ന വിശേഷണവും ആ നാമം ഉൾക്കൊള്ളുന്നു. ഇഹലോകത്തെയും പരലോകത്തെയും എല്ലാ തിന്മകളിൽ നിന്നും തൻ്റെ ദാസന്മാർക്ക് രക്ഷ നൽകുന്നവനും അവൻ തന്നെ.
കൂടുതൽ