+ -

عَنْ وَائِل بن حُجرٍ رضي الله عنه قَالَ:
صَلَّيْتُ مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَكَانَ يُسَلِّمُ عَنْ يَمِينِهِ: «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ»، وَعَنْ شِمَالِهِ: «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ».

[حسن] - [رواه أبو داود] - [سنن أبي داود: 997]
المزيــد ...

വാഇൽ ബ്നു ഹുജ്ർ -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞാൻ നബി -ﷺ- യോടൊപ്പം നിസ്കരിച്ചു. അവിടുന്ന് തൻ്റെ വലതു ഭാഗത്തേക്ക് സലാം ചൊല്ലിക്കൊണ്ട് പറയും; «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ» (നിങ്ങൾക്ക് മേൽ അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹവും ഉണ്ടാകട്ടെ.) ഇടതു ഭാഗത്തേക്ക് ഇപ്രകാരവും പറയും: «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ» (നിങ്ങൾക്ക് അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവുമുണ്ടാകട്ടെ.)

[ഹസൻ] - [അബൂദാവൂദ് ഉദ്ധരിച്ചത്] - [سنن أبي داود - 997]

വിശദീകരണം

നബി -ﷺ- നിസ്കാരം അവസാനിപ്പിക്കുമ്പോൾ തൻ്റെ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും മുഖം തിരിക്കുകയും സലാം പറയുകയും ചെയ്യുമായിരുന്നു. വലതു ഭാഗത്തേക്ക് മുഖം തിരിച്ചു കൊണ്ട് അവിടുന്ന് «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ» എന്നു പറയുകയും, ഇടതു ഭാഗത്തേക്ക് മുഖം തിരിച്ചു കൊണ്ട് «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ» എന്നും പറയുമായിരുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية النيبالية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നിസ്കാരത്തിൻ്റെ അവസാനത്തിൽ സലാം പറയണം. നിസ്കാരത്തിൽ ഒരിക്കലും ഒഴിച്ചു കൂടാൻ പാടില്ലാത്ത സ്തംഭങ്ങളിൽ പെട്ട കാര്യമാണത്.
  2. ചില സന്ദർഭങ്ങളിൽ നിസ്കാരത്തിൽ സലാം വീട്ടുമ്പോൾ അവസാനത്തിൽ 'ബറകാത്തുഹു' എന്നു പറയൽ പുണ്യകരമാണ്. നബി -ﷺ- ഈ രീതി സ്ഥിരമായി ചെയ്യാറില്ലായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
  3. നിസ്കാരത്തിൽ സലാമിൻ്റെ വാക്കുകൾ ഉച്ചരിക്കുക എന്നത് നിർബന്ധമാണ്. എന്നാൽ ഇവ ചൊല്ലുമ്പോൾ വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും മുഖം തിരിക്കുക എന്നത് സുന്നത്തായ കാര്യമാണ്.
  4. മുഖം തിരിക്കുന്ന വേളയിലാണ് സലാമിൻ്റെ വാക്കുകൾ ഉച്ചരിക്കേണ്ടത്. അതിന് മുൻപോ ശേഷമോ അല്ല.
കൂടുതൽ