عَنْ مُعَاذِ بْنِ جَبَلٍ رضي الله عنه:
أَنَّ رَسُولَ صَلَّى عَلَيْهِ وَسَلَّمَ أَخَذَ بِيَدِهِ، وَقَالَ: «يَا مُعَاذُ، وَاللَّهِ إِنِّي لَأُحِبُّكَ»، فَقَالَ: «أُوصِيكَ يَا مُعَاذُ لَا تَدَعَنَّ فِي دُبُرِ كُلِّ صَلَاةٍ تَقُولُ: اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ».
[صحيح] - [رواه أبو داود والنسائي وأحمد] - [سنن أبي داود: 1522]
المزيــد ...
മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഹേ മുആദ്! അല്ലാഹു സത്യം! ഞാൻ താങ്കളെ സ്നേഹിക്കുന്നു! ഹേ മുആദ്! ഞാൻ നിനക്കൊരു ഉപദേശം നൽകട്ടെ. എല്ലാ നിസ്കാരത്തിൻ്റെയും അവസാനം ഇപ്രകാരം പറയുന്നത് നീയൊരിക്കലും ഉപേക്ഷിക്കരുത്. അല്ലാഹുവേ! നിന്നെ സ്മരിക്കാനും, നിനക്ക് നന്ദി പ്രകടിപ്പിക്കാനും, നിനക്ക് നല്ല രൂപത്തിൽ ഇബാദത്ത് നിർവഹിക്കാനും നീയെന്നെ സഹായിക്കേണമേ!"
[സ്വഹീഹ്] - - [سنن أبي داود - 1522]
നബി -ﷺ- മുആദ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ കൈ പിടിച്ചു കൊണ്ട് അദ്ദേഹത്തോട് പറഞ്ഞു: 'അല്ലാഹു സത്യം! ഞാൻ താങ്കളെ സ്നേഹിക്കുന്നു. മുആദ്! എല്ലാ നിസ്കാരത്തിൻ്റെയും അവസാനത്തിൽ ഇനി പറയുന്ന വാക്കുകൾ ചൊല്ലുന്നത് താങ്കൾ ഒരിക്കലും ഉപേക്ഷിക്കരുത് എന്ന് ഞാൻ താങ്കളോട് വസ്വിയ്യത്തായി ഉപദേശിക്കട്ടെ. اللَّهُمَّ أَعِنِّي عَلَى ذِكْرِكَ: അല്ലാഹുവേ! നിന്നിലേക്ക് എന്നെ അടുപ്പിക്കുന്ന എല്ലാ വാക്കുകളിലും പ്രവർത്തനങ്ങളിലും നിന്നെ സ്മരിക്കാൻ നീ എന്നെ സഹായിക്കണേ! وَشُكْرِكَ: നിൻ്റെ പക്കൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങൾക്കും എന്നിൽ നിന്ന് പ്രയാസങ്ങളെ നീ തടഞ്ഞു നിർത്തിയതിനും നിനക്ക് നന്ദി പ്രകടിപ്പിക്കാനും നീ എന്നെ സഹായിക്കണേ! وَحُسْنِ عِبَادَتِكَ: ഇഖ്‌ലാസോടെ നിന്നെ മാത്രം ഉദ്ദേശിച്ചു കൊണ്ടും, നബി -ﷺ- യെ മാതൃകയാക്കി കൊണ്ടും നിനക്ക് ഇബാദത്തുകൾ നിർവ്വഹിക്കാനും നീ എന്നെ സഹായിക്കണേ!