+ -

عَنْ جَرِيرِِ بْنِ عَبْدِ اللَّهِ رضي الله عنه قَالَ:
بَايَعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَلَى شَهَادَةِ أَنْ لاَ إِلَهَ إِلَّا اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالسَّمْعِ وَالطَّاعَةِ، وَالنُّصْحِ لِكُلِّ مُسْلِمٍ.

[صحيح] - [متفق عليه] - [صحيح البخاري: 2157]
المزيــد ...

ജരീർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
"'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' എന്ന് സാക്ഷ്യം വഹിക്കാമെന്നും, നിസ്കാരം നിലർത്താമെന്നും, സകാത്ത് നൽകാമെന്നും, (ഭരണാധികാരിയെ) കേൾക്കുകയും അനുസരിക്കുകയും ചെയ്യാമെന്നും, എല്ലാ മുസ്‌ലിമിനോടും ഗുണകാംക്ഷ പുലർത്താമെന്നും നബി -ﷺ- യോട് ഞാൻ കരാർ (ബയ്അത്ത്) ചെയ്തു."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 2157]

വിശദീകരണം

നബി -ﷺ- യുടെ സ്വഹാബിമാരിൽ പെട്ട ജരീർ ബ്നു അബ്ദില്ലാ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യോട് താൻ ചെയ്‌ത കരാറിനെ കുറിച്ചാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. തൗഹീദ് മുറുകെ പിടിക്കാമെന്നും, രാവിലെയും രാത്രിയിലുമുള്ള അഞ്ച് നേരത്തെ നിർബന്ധ നിസ്കാരങ്ങൾ - അവയുടെ നിബന്ധനകളും സ്തംഭങ്ങളും നിർബന്ധവും ഐഛികവുമായ കാര്യങ്ങൾ പൂർത്തീകരിച്ചു കൊണ്ട് - നിലനിർത്താമെന്നും, നിർബന്ധമായ - സമ്പന്നരിൽ നിന്ന് എടുത്ത് സ്വീകരിക്കാൻ അർഹതയുള്ള ദരിദ്രർക്കും മറ്റും നൽകപ്പെടുന്ന സാമ്പത്തികമായ ആരാധനയിൽ പെട്ട - സകാത്ത് നൽകാമെന്നും, ഭരണാധികാരികളെ അനുസരിക്കാമെന്നും ഓരോ മുസ്‌ലിമിനോടും - അവർക്ക് നന്മ എത്തിച്ചു നൽകാൻ പരിശ്രമിച്ചു കൊണ്ടും, ഉപകാരം ചെയ്തു കൊണ്ടും, അവരെ ബാധിച്ചേക്കാവുന്ന വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഉള്ള ഉപദ്രവങ്ങളെ പ്രതിരോധിച്ചു കൊണ്ടും- ഗുണകാംക്ഷ പുലർത്താമെന്നും നബി -ﷺ- യോട് അദ്ദേഹം കരാർ ചെയ്തു.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية التشيكية Malagasy Oromianina Kanadianina الولوف الأوكرانية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നിസ്കാരത്തിൻ്റെയും സകാത്തിൻ്റെയും പ്രാധാന്യം. ഇസ്‌ലാമിന്റെ സ്തംഭങ്ങളിൽ പെട്ടതാണ് ഈ രണ്ട് കർമ്മങ്ങളും.
  2. മുസ്‌ലിംകൾ പരസ്പരം ഗുണകാംക്ഷ പുലർത്തുകയും ഗുണദോഷിക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യം. നബി -ﷺ- അക്കാര്യം സ്വഹാബികളോട് കരാർ ചെയ്യുക വരെയുണ്ടായി.
കൂടുതൽ