عَنْ أَبِي أُمَامَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَنْ قَرَأَ آيَةَ الْكُرْسِيِّ فِي دُبُرِ كُلِّ صَلَاةٍ مَكْتُوبَةٍ لَمْ يَمْنَعْهُ مِنْ دُخُولِ الْجَنَّةِ إِلَّا أَنْ يَمُوتَ».
[صحيح] - [رواه النسائي في الكبرى] - [السنن الكبرى للنسائي: 9848]
المزيــد ...
അബൂ ഉമാമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ആരെങ്കിലും എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷം ആയത്തുൽ കുർസിയ്യ് പാരായണം ചെയ്താൽ സ്വർഗപ്രവേശനത്തിൽ നിന്ന് മരണമല്ലാതെ മറ്റൊന്നും അവനെ തടയുകയില്ല."
[സ്വഹീഹ്] - - [السنن الكبرى للنسائي - 9848]
ആരെങ്കിലും നിർബന്ധ നിസ്കാരം നിർവ്വഹിച്ചതിന് ശേഷം ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുന്നുവെങ്കിൽ സ്വർഗപ്രവേശനത്തിൽ നിന്ന് മരണമല്ലാതെ മറ്റൊന്നും അവനെ തടയുകയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. സൂറത്തുൽ ബഖറയിലെ ഒരു ആയത്തിനെയാണ് ആയത്തുൽ കുർസിയ്യ് എന്ന് വിശേഷിപ്പിക്കുന്നത്. പ്രസ്തുത വചനം ഇപ്രകാരമാണ്: "അല്ലാഹു - അവനല്ലാതെ ഇബാദത്തിനർഹനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൽ ശുപാർശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവനറിയുന്നു. അവന്റെ അറിവിൽ നിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല. അവന്റെ കുർസിയ്യ് (പാദപീഠം) ആകാശഭൂമികളെ മുഴുവൻ ഉൾക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമത്രെ." (ബഖറ: 255)