عن سَمُرة بن جُنْدَب رضي الله عنه قال: قال رسول الله صلى الله عليه وسلم : «أحب الكلام إلى الله أربع لا يَضُرُّك بِأَيِّهِنَّ بدأت: سُبْحَانَ الله، والحمد لله، ولا إله إلا الله، والله أكبر».
[صحيح] - [رواه مسلم]
المزيــد ...

സമുറഃ ബിൻ ജുൻദുബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വാക്കുകൾ നാലെണ്ണമാണ്. അവയിൽ ഏത് കൊണ്ട് നീ ആരംഭിച്ചാലും കുഴപ്പമില്ല. സുബ്ഹാനല്ലാഹ് (അല്ലാഹു എത്ര പരിശുദ്ധൻ), അൽഹംദുലില്ലാഹ് (അല്ലാഹുവിന് സർവ്വ സ്തുതികളും), ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല), അല്ലാഹു അക്ബർ (അല്ലാഹുവാണ് ഏറ്റവും വലിയവൻ."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ഹദീഥിൽ പരാമർശിക്കപ്പെട്ട നാല് വാക്യങ്ങളുടെ ശ്രേഷ്ഠതയാണ് ഇവിടെ പരാമർശിക്കപ്പെട്ടത്. മനുഷ്യരുടെ സംസാരങ്ങളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വാക്കുകളാണ് അവ. കാരണം മഹത്തരമായ അർത്ഥങ്ങൾ ഈ നാമങ്ങൾ ഉൾക്കൊള്ളുന്നു. അല്ലാഹുവിൻ്റെ പരിശുദ്ധിയെ വാഴ്ത്തുകയും, പൂർണ്ണതയുടെ വിശേഷണങ്ങൾ കൊണ്ട് അവനെ വാഴ്ത്തുകയും, അവൻ്റെ ഏകത്വവും, അവൻ മാത്രമാണ് ഏറ്റവും വലിയവനെന്നും അവ അറിയിക്കുന്നു. ഈ വാക്യങ്ങൾ ചൊല്ലിയതിൻ്റെ പ്രതിഫലം ലഭിക്കാൻ, ഹദീഥിൽ പരാമർശിക്കപ്പെട്ട അതേ ക്രമത്തിൽ അവ ചൊല്ലേണ്ടതില്ല എന്ന് കൂടി നബി -ﷺ- അറിയിച്ചിരിക്കുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അല്ലാഹുവിന് സ്നേഹം എന്ന വിശേഷണമുണ്ട് എന്ന് ഈ ഹദീഥ് സ്ഥിരീകരിക്കുന്നു. അല്ലാഹു സൽകർമ്മങ്ങളെ ഇഷ്ടപ്പെടുന്നു.
  2. * മറ്റു വാക്കുകളേക്കാൾ ഈ വാക്കുകൾക്ക് അല്ലാഹുവിങ്കലുള്ള ശ്രേഷ്ഠത. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വാക്കുകളാണ് അവ.
  3. * ഈ നാല് വാക്യങ്ങൾ സ്ഥിരം പറയാനുള്ള പ്രോത്സാഹനം. കാരണം അല്ലാഹുവിന് ഒരു കാര്യം ഇഷ്ടമാണെന്ന് ബോധ്യപ്പെട്ടാൽ ഒരു വിശ്വാസിയായ അടിമ അത് സ്ഥിരമായി പറയുകയും, അത് നഷ്ടപ്പെടാതെ സൂക്ഷിക്കുകയും വേണ്ടതുണ്ട്.
  4. * ഇസ്ലാം ജനങ്ങൾക്ക് എല്ലാ കാര്യങ്ങളും എളുപ്പമാക്കുന്നു "ഈ നാല് വാക്കുകളിൽ ഏതു കൊണ്ട് നീ ആരംഭിച്ചാലും കുഴപ്പമില്ല" എന്നാണ് നബി -ﷺ- പറഞ്ഞത്.
കൂടുതൽ