عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : «أكْثَرُ مَا يُدْخِلُ الْجَنَّةَ تَقْوَى اللَّهِ وَحُسْنُ الْخُلُقِ».
[حسن صحيح] - [رواه الترمذي]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏറ്റവും കൂടുതൽ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന കാര്യം അല്ലാഹുവിനെ കുറിച്ചുള്ള തഖ്'വയും (സൂക്ഷ്മത), സൽസ്വഭാവവുമാണ്."
ഹസനും സ്വഹീഹും - തുർമുദി ഉദ്ധരിച്ചത്

വിശദീകരണം

തഖ്'വയുടെ (അല്ലാഹുവിനെ സൂക്ഷിക്കുക എന്നതിന്റെ) ശ്രേഷ്ഠത ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു. സ്വർഗപ്രവേശനത്തിനുള്ള കാരണമാണ് അത്. സൽസ്വഭാവവും ഇതു പോലെ തന്നെ. ഈ രണ്ട് കാര്യങ്ങളും -തഖ്'വയും സൽസ്വഭാവവും- ഏറ്റവുമധികം മനുഷ്യരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന കാരണമാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന ചില പ്രവർത്തനങ്ങളും കാരണങ്ങളുമുണ്ട്. അവ അല്ലാഹുവും റസൂലും -ﷺ- വിവരിച്ചു നൽകുകയും ചെയ്തിരിക്കുന്നു.
  2. * സ്വർഗപ്രവേശനത്തിനുള്ള കാരണങ്ങളിൽ ചിലത് അല്ലാഹുവുമായുള്ള ബന്ധത്തിലൂടെയാണ് എങ്കിൽ മറ്റു ചിലത് സൃഷ്ടികളുമായുള്ള ബന്ധത്തിലൂടെയാണ്. തഖ്'വ അല്ലാഹുവിനോടും, സൽസ്വഭാവം സൃഷ്ടികളോടുമാണ്.
  3. * തഖ്'വയുടെ ശ്രേഷ്ഠതയും, അത് സ്വർഗപ്രവേശനത്തിന്റെ കാരണമാണെന്നും ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു.
  4. * ധാരാളം ആരാധനാകർമ്മങ്ങളെക്കാൾ ശ്രേഷ്ഠകരമായ കാര്യമാണ് സൽസ്വഭാവം എന്നത്. സ്വർഗപ്രവേശനത്തിനുള്ള കാരണം കൂടിയാണത്.
കൂടുതൽ