عن عبد الله بن عمر رضي الله عنهما مرفوعاً: «الْحَيَاء مِنْ الْإِيمَانِ».
[صحيح] - [متفق عليه]
المزيــد ...

അബുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ലജ്ജ വിശ്വാസത്തിൽ പെട്ടതാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ലജ്ജ വിശ്വാസത്തിന്റെ ഭാഗമാണ്. കാരണം തെറ്റുകൾ ഉപേക്ഷിക്കാനും, നിർബന്ധകർമ്മങ്ങൾ പ്രവർത്തിക്കാനും ലജ്ജ അവനെ പ്രേരിപ്പിക്കുന്നു. അല്ലാഹുവിലുള്ള വിശ്വാസം ഹൃദയത്തിൽ നിറഞ്ഞു കഴിഞ്ഞാൽ അതുണ്ടാക്കുന്ന സ്വാധീനങ്ങളിൽ പെട്ടതാണിത്. ആ വിശ്വാസം അവനെ തിന്മകളിൽ നിന്ന് തടുക്കുകയും, നിർബന്ധ കാര്യങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യും. ലജ്ജയും അതേ കാര്യം നിർവ്വഹിക്കുകയും, ഇതേ സ്വാധീനം അടിമയിൽ ചെലുത്തുകയും ചെയ്യുന്നതിനാലാണ് അത് ഈമാനിന്റെ പദവിയിൽ എണ്ണപ്പെട്ടത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ലജ്ജ ഈമാനിൽ പെട്ടതാണ് എന്നതിനാൽ ഈ മഹത്തരമായ സ്വഭാവം സ്വീകരിക്കുക എന്നതിനുള്ള പ്രേരണ ഈ ഹദീഥിലുണ്ട്.
  2. * മനോഹരമായ പ്രവൃത്തികൾ ചെയ്യാനും, വൃത്തികേടുകൾ ഉപേക്ഷിക്കാനും പ്രേരിപ്പിക്കുന്ന സ്വഭാവമാണ് ലജ്ജ.
  3. * നന്മയിൽ നിന്ന് നിന്നെ തടയുന്ന കാര്യം ലജ്ജയല്ല. അത് വേണ്ടതില്ലാത്ത നാണവും ദുർബലതയും നിന്ദ്യതയും പരാജയവും ഭീരുത്വവുമാണ്.
  4. * അല്ലാഹുവിനോടുള്ള ലജ്ജയെന്നാൽ അവൻ കൽപ്പിച്ചവ പ്രവർത്തിക്കലും, അവൻ നിരോധിച്ചവ ഉപേക്ഷിക്കലുമാണ്. സൃഷ്ടികളോടുള്ള ലജ്ജയെന്നാൽ അവരെ ആദരിക്കുന്നതിലൂടെയും, അവർക്ക് അർഹമായ സ്ഥാനം നൽകുന്നതിലൂടെയുമാണ്.
കൂടുതൽ