عن أَبِي مُوسَى الأَشْعَرِيِّ رضي الله عنه: أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ:
«مَنْ صَلَّى الْبَرْدَيْنِ دَخَلَ الْجَنَّةَ»
[صحيح] - [متفق عليه] - [صحيح البخاري: 574]
المزيــد ...
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ആരെങ്കിലും രണ്ട് തണുപ്പുള്ള വേളകളിൽ നിസ്കരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 574]
തണുപ്പുള്ള വേളയിലെ രണ്ട് നിസ്കാരങ്ങളിൽ -സുബ്ഹ് നിസ്കാരവും അസ്വർ നിസ്കാരവുമാണവ- പ്രത്യേക ശ്രദ്ധ പുലർത്താൻ നബി -ﷺ- ഈ ഹദീഥിലൂടെ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ഈ രണ്ട് നിസ്കാരങ്ങളും അർഹമായ പ്രാധാന്യത്തോടെ നിർവ്വഹിച്ചാൽ -നേരത്തെ നിസ്കരിച്ചു കൊണ്ടും, ജമാഅത്തായി നിർവ്വഹിച്ചു കൊണ്ടും മറ്റുമെല്ലാം- അത് അവൻ്റെ സ്വർഗപ്രവേശനത്തിന് കാരണമാകുന്നതാണെന്നും അവിടുന്ന് സന്തോഷവാർത്ത അറിയിക്കുന്നു.