عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم:
«مَنْ يَقُمْ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ»
[صحيح] - [متفق عليه] - [صحيح البخاري: 35]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ലൈലതുൽ ഖദ്റിൽ ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നിന്നു നിസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ അവന് പൊറുത്തു നൽകപ്പെടുന്നതാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 35]
റമദാനിലെ അവസാനത്തെ പത്തിൽ രാത്രി നിസ്കാരം നിർവ്വഹിക്കുന്നതിൻ്റെ ശ്രേഷ്ഠതയെ കുറിച്ചാണ് നബി ﷺ ഈ ഹദീഥിൽ വിവരിക്കുന്നത്. ആരെങ്കിലും പ്രസ്തുത രാത്രികൾക്കുള്ള ശ്രേഷ്ഠതയിൽ വിശ്വസിച്ചു കൊണ്ടും, തൻ്റെ പ്രവർത്തനങ്ങൾക്ക് അല്ലാഹുവിൻ്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ടും നിസ്കാരവും പ്രാർത്ഥനകളും ഖുർആൻ പാരായണവും ദിക്റുകളുമായി മുഴുകിയാൽ അവൻ്റെ മുൻകഴിഞ്ഞ തെറ്റുകളെല്ലാം അവന് പൊറുക്കപ്പെടുന്നതാണ്.