عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا:
أَنَّ رِجَالًا مِنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أُرُوا لَيْلَةَ القَدْرِ فِي المَنَامِ فِي السَّبْعِ الأَوَاخِرِ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَرَى رُؤْيَاكُمْ قَدْ تَوَاطَأَتْ فِي السَّبْعِ الأَوَاخِرِ، فَمَنْ كَانَ مُتَحَرِّيهَا فَلْيَتَحَرَّهَا فِي السَّبْعِ الأَوَاخِرِ».
[صحيح] - [متفق عليه] - [صحيح البخاري: 2015]
المزيــد ...
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- യുടെ സ്വഹാബികളിൽ ചിലർക്ക് ലൈലതുൽ ഖദ്ർ അവസാനത്തെ ഏഴിലാണെന്ന് സ്വപ്നത്തിൽ കാണിക്കപ്പെട്ടു. അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ സ്വപ്നങ്ങളെല്ലാം അവസാനത്തെ ഏഴിൽ ഒരുമിച്ചതായി ഞാൻ കാണുന്നു. അതിനാൽ ആരെങ്കിലും ലൈലതുൽ ഖദ്ർ അന്വേഷിക്കുന്നുവെങ്കിൽ അവസാനത്തെ ഏഴിൽ അവനത് അന്വേഷിക്കട്ടെ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 2015]
നബി (ﷺ) യുടെ സ്വഹാബിമാരിൽ ചിലർ റമദാനിലെ അവസാനത്തെ ഏഴു രാവുകളിലാണ് ലൈലത്തുൽ ഖദ്ർ എന്ന് സ്വപ്നം കാണുകയുണ്ടായി. അപ്പോൾ നബി (ﷺ) പറഞ്ഞു: "നിങ്ങളുടെ സ്വപ്നങ്ങൾ റമദാനിലെ അവസാനത്തെ ഏഴിലാണെന്നതിൽ ഒരുമിച്ചിരിക്കുന്നു. അതിനാൽ ആരെങ്കിലും ലൈലത്തുൽ ഖദ്ർ ഉദ്ദേശിക്കുകയും, അത് ലഭിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നെങ്കിൽ അവൻ അവസാനത്തെ ഏഴിൽ അത് അന്വേഷിക്കട്ടെ. ഒരു വർഷത്തിലെ റമദാൻ മുപ്പത് ദിവസങ്ങളുണ്ടെങ്കിൽ, ഇരുപത്തിനാലാം രാവ് മുതൽ ഈ ശ്രദ്ധ ആരംഭിക്കണം. എന്നാൽ ഇരുപത്തി ഒൻപത് ദിവസങ്ങളാണ് ഉള്ളത് എങ്കിൽ ഇരുപത്തിമൂന്നാം രാവ് മുതലും ആരംഭിക്കണം.