عَنْ ابْنَ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«إِذَا رَأَيْتُمُوهُ فَصُومُوا، وَإِذَا رَأَيْتُمُوهُ فَأَفْطِرُوا، فَإِنْ غُمَّ عَلَيْكُمْ فَاقْدُرُوا لَهُ».
[صحيح] - [متفق عليه] - [صحيح البخاري: 1900]
المزيــد ...
അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു:
"നിങ്ങൾ (റമദാൻ മാസപ്പിറവി) കണ്ടാൽ നോമ്പ് നോൽക്കുക; നിങ്ങൾ (ശവ്വാൽ മാസപ്പിറവി) കണ്ടാൽ നോമ്പ് അവസാനിപ്പിക്കുക. നിങ്ങൾക്ക് മേൽ മറയിടപ്പെട്ടാൽ അത് നിങ്ങൾ കണക്കാക്കുക. (എണ്ണം പൂർത്തിയാക്കുക)."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1900]
റമദാൻ മാസം ആരംഭിക്കുന്നതിൻ്റെയും അവസാനിക്കുന്നതിൻ്റെയും അടയാളമാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിച്ചിരിക്കുന്നത്. റമദാനിൻ്റെ മാസപ്പിറ കണ്ടാൽ നിങ്ങൾ നോമ്പെടുക്കാൻ ആരംഭിക്കണമെന്നും, മാസപ്പിറവി കാണാൻ കഴിയാത്ത വിധത്തിൽ മേഘങ്ങൾ കാരണത്താലോ മറ്റോ നിങ്ങൾക്ക് മറയിടപ്പെട്ടാൽ (റമദാനിന് മുൻപുള്ള മാസമായ) ശഅ്ബാൻ മുപ്പത് പൂർത്തിയായതായി കണക്കു കൂട്ടണമെന്നും നബി -ﷺ- അറിയിക്കുന്നു. ഇതു പോലെ, (റമദാനിന് ശേഷമുള്ള മാസമായ) ശവ്വാലിൻ്റെ മാസപ്പിറവി കണ്ടാൽ നോമ്പ് അവസാനിപ്പിക്കണമെന്നും, മാസപ്പിറവി കാണാൻ സാധിക്കാത്ത വിധത്തിൽ മേഘങ്ങൾ കൊണ്ടോ മറ്റോ തടസ്സമുണ്ടായാൽ റമദാൻ മുപ്പത് ദിവസമുള്ളതായി കണക്കു കൂട്ടണമെന്നും നബി -ﷺ- ഓർമ്മപ്പെടുത്തുന്നു.