ഹദീസുകളുടെ പട്ടിക

ആരെങ്കിലും റമദാനിൽ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നോമ്പെടുത്താൽ അവൻ്റെ കഴിഞ്ഞു പോയ പാപങ്ങൾ അവന് പൊറുക്കപ്പെടുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
ലൈലതുൽ ഖദ്റിൽ ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നിന്നു നിസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ അവന് പൊറുത്തു നൽകപ്പെടുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്
عربي ഇംഗ്ലീഷ് ഉർദു
നബി (ﷺ) എല്ലാ റമദാനിലും പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് മരണപ്പെട്ട ആ വർഷം ഇരുപത് ദിവസം ഇഅ്തികാഫ് ഇരിക്കുകയുണ്ടായി.
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹു പറഞ്ഞിരിക്കുന്നു: 'ആദമിൻ്റെ സന്തതികളുടെ എല്ലാ പ്രവർത്തനങ്ങളും അവനുള്ളതാണ്; നോമ്പൊഴികെ. തീർച്ചയായും അതെനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുക
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- മറ്റൊരു സന്ദർഭത്തിലും പ്രവർത്തിക്കാത്ത വിധം റമദാനിൽ പരിശ്രമിക്കുമായിരുന്നു. റമദാനിലെ അവസാനത്തെ പത്തിൽ അവിടുന്ന് മറ്റൊരു സമയവും ചെയ്യാത്ത കഠിനപരിശ്രമത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
എൻ്റെ ഖലീൽ (പ്രിയസ്നേഹിതൻ) -ﷺ- എന്നോട് മൂന്നു കാര്യങ്ങൾ വസ്വിയ്യത്തായി (ഗൗരവപ്പെട്ട ഉപദേശമായി) പറഞ്ഞു തന്നിട്ടുണ്ട്. എല്ലാ മാസവും മൂന്നു ദിവസം നോമ്പെടുക്കുക, രണ്ട് റക്അത് ദ്വുഹാ നിസ്കാരം നിർവ്വഹിക്കുക, ഉറങ്ങുന്നതിന് മുൻപ് വിത്ർ നിസ്കരിക്കുക; (ഇവയാണ് ആ കാര്യങ്ങൾ)
عربي ഇംഗ്ലീഷ് ഉർദു
നിങ്ങൾ (റമദാൻ മാസപ്പിറവി) കണ്ടാൽ നോമ്പ് നോൽക്കുക; നിങ്ങൾ (ശവ്വാൽ മാസപ്പിറവി) കണ്ടാൽ നോമ്പ് അവസാനിപ്പിക്കുക. നിങ്ങൾക്ക് മേൽ മറയിടപ്പെട്ടാൽ അത് നിങ്ങൾ കണക്കാക്കുക. (എണ്ണം പൂർത്തിയാക്കുക)
عربي ഇംഗ്ലീഷ് ഉർദു
നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സംരക്ഷിക്കുന്നതുമാണ്. ആർക്കെങ്കിലും അതിന് സാധിക്കില്ലെങ്കിൽ അവൻ നോമ്പെടുക്കട്ടെ. അത് അവന് ഒരു പരിചയാണ്
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- ജനങ്ങളിൽ ഏറ്റവും ഉദാരതയുള്ളവരായിരുന്നു. ജിബ്രീൽ തിരുമേനിയെ കണ്ടുമുട്ടാറുള്ള റമദാനിലായിരുന്നു അവിടുന്ന് ഏറ്റവുമധികം ഉദാരനാവുക
عربي ഇംഗ്ലീഷ് ഉർദു
ഞാൻ സഅ്ദ് ബ്‌നു ബക്ർ ഗോത്രക്കാരുടെ സഹോദരനായ, ഥഅ്ലബയുടെ മകൻ ദ്വിമാമാണ്
عربي ഇംഗ്ലീഷ് ഉർദു
തീർച്ചയായും ബിലാൽ രാത്രിയിൽ ബാങ്ക് വിളിക്കും, അപ്പോൾ നിങ്ങൾ ഇബ്നു ഉമ്മി മക്തൂമിന്റെ ബാങ്ക് കേൾക്കുവോളം തിന്നുകയും കുടിക്കുകയും ചെയ്ത് കൊള്ളുക
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം നോമ്പെടുത്താൽ അല്ലാഹു അവൻ്റെ മുഖത്തെ നരകത്തിൽ നിന്ന് എഴുപത് വർഷം വഴിദൂരം അകറ്റുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
നോമ്പു തുറക്ക് ധൃതി കൂട്ടുന്നിടത്തോളം ജനങ്ങൾ നന്മയിലായിരിക്കും
عربي ഇംഗ്ലീഷ് ഉർദു
ഞങ്ങൾ നബി -ﷺ- യോടൊപ്പം അത്താഴം കഴിക്കുകയും, ശേഷം അവിടുന്ന് നിസ്കാരത്തിനായി എഴുന്നേൽക്കുകയും ചെയ്തു." അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "ഞാൻ ചോദിച്ചു: "അത്താഴത്തിനും ഇഖാമത്തിനും ഇടയിൽ എത്ര ദൈർഘ്യമുണ്ടായിരുന്നു?" അദ്ദേഹം പറഞ്ഞു: "അൻപത് ആയത്തുകളുടെ ദൈർഘ്യം (ഉണ്ടായിരുന്നു)
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് വഫാത്താകുന്നത് വരെ (മരണപ്പെടുന്നത് വരെ) അത് തുടർന്നു. അദ്ദേഹത്തിന് ശേഷം അവിടുത്തെ പത്നിമാരും ഇഅ്തികാഫിരുന്നു
عربي ഇംഗ്ലീഷ് ഉർദു
നിങ്ങൾ അത്താഴം കഴിക്കുക; തീർച്ചയായും അത്താഴത്തിൽ ബറകത് (അനുഗ്രഹം) ഉണ്ട്
عربي ഇംഗ്ലീഷ് ഉർദു
റമദാനിന് തൊട്ടുമുൻപുള്ള ദിവസമോ രണ്ട് ദിവസങ്ങൾക്ക് മുൻപോ നിങ്ങൾ നോമ്പെടുത്തു തുടങ്ങരുത്; എന്നാൽ ഒരാൾ (സ്ഥിരമായി ഏതെങ്കിലും) നോമ്പ് എടുക്കാറുണ്ടായിരുന്നെങ്കിൽ അവനത് നോറ്റുകൊള്ളട്ടെ
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും നോമ്പുകാരനായിരിക്കെ മറന്നു കൊണ്ട് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ അവൻ തൻ്റെ നോമ്പ് പൂർത്തീകരിച്ചു കൊള്ളട്ടെ; അവനെ ഭക്ഷിപ്പിക്കുകയും അവന് വെള്ളം നൽകുകയും ചെയ്തത് അല്ലാഹു മാത്രമാണ്
عربي ഇംഗ്ലീഷ് ഉർദു
ഞാൻ ഉമർ ബ്നുൽ ഖത്താബിനോടൊപ്പം പെരുന്നാളിന് സാക്ഷിയായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: "ഈ രണ്ട് ദിവസങ്ങളിൽ നോമ്പെടുക്കുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട്. നിങ്ങളുടെ നോമ്പ് നിങ്ങൾ അവസാനിപ്പിക്കുന്ന ദിവസവും, നിങ്ങളുടെ ബലിമൃഗത്തിൽ നിന്ന് (മാംസം) നിങ്ങൾ ഭക്ഷിക്കുന്ന ദിവസവും
عربي ഇംഗ്ലീഷ് ഉർദു
റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാത്രികളിൽ ലൈലതുൽ ഖദ്റിനെ നിങ്ങൾ അന്വേഷിക്കുക
عربي ഇംഗ്ലീഷ് ഉർദു
നിങ്ങളുടെ സ്വപ്നങ്ങളെല്ലാം അവസാനത്തെ ഏഴിൽ ഒരുമിച്ചതായി ഞാൻ കാണുന്നു. അതിനാൽ ആരെങ്കിലും ലൈലതുൽ ഖദ്ർ അന്വേഷിക്കുന്നുവെങ്കിൽ അവസാനത്തെ ഏഴിൽ അവനത് അന്വേഷിക്കട്ടെ
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- (റമദാനിലെ അവസാനത്തെ) പത്ത് പ്രവേശിച്ചാൽ രാത്രികൾ സജീവമാക്കുകയും, തൻ്റെ കുടുംബത്തെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും, ശക്തമായി പരിശ്രമിക്കുകയും, മുണ്ട് മുറുക്കിയുടുക്കുകയും ചെയ്യുമായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
വർഷം മുഴുവൻ നോമ്പെടുത്തവൻ നോമ്പെടുത്തിട്ടില്ല. (എന്നാൽ) മാസത്തിൽ മൂന്ന് ദിവസം നോമ്പെടുക്കുന്നത് വർഷം മുഴുവൻ നോമ്പെടുക്കലാണ്
عربي ഇംഗ്ലീഷ് ഉർദു