عَنْ أَبِي عُبَيْدٍ، مَوْلَى ابْنِ أَزْهَرَ، قَالَ:
شَهِدْتُ العِيدَ مَعَ عُمَرَ بْنِ الخَطَّابِ رَضِيَ اللَّهُ عَنْهُ، فَقَالَ: هَذَانِ يَوْمَانِ نَهَى رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ صِيَامِهِمَا: يَوْمُ فِطْرِكُمْ مِنْ صِيَامِكُمْ، وَاليَوْمُ الآخَرُ تَأْكُلُونَ فِيهِ مِنْ نُسُكِكُمْ.
[صحيح] - [متفق عليه] - [صحيح البخاري: 1990]
المزيــد ...
ഇബ്നു അസ്ഹറിൻ്റെ അടിമയായിരുന്ന, അബൂ ഉബൈദ് നിവേദനം:
"ഞാൻ ഉമർ ബ്നുൽ ഖത്താബിനോടൊപ്പം പെരുന്നാളിന് സാക്ഷിയായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: "ഈ രണ്ട് ദിവസങ്ങളിൽ നോമ്പെടുക്കുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട്. നിങ്ങളുടെ നോമ്പ് നിങ്ങൾ അവസാനിപ്പിക്കുന്ന ദിവസവും, നിങ്ങളുടെ ബലിമൃഗത്തിൽ നിന്ന് (മാംസം) നിങ്ങൾ ഭക്ഷിക്കുന്ന ദിവസവും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1990]
ഈദുൽ ഫിത്ർ ദിവസവും (ശവ്വാൽ ഒന്ന്) ബലി പെരുന്നാൾ ദിവസവും (ദുൽ ഹിജ്ജഃ 10) നോമ്പെടുക്കുന്നത് നബി (ﷺ) വിലക്കിയിരിക്കുന്നു. റമദാൻ മാസത്തിലെ നോമ്പ് അവസാനിപ്പിക്കുന്ന ദിവസമാണ് ഈദുൽ ഫിത്ർ ദിവസം. ഉദ്ഹിയ്യത്തിൽ നിന്ന് ഭക്ഷിക്കുന്ന ദിവസമാണ് ബലി പെരുന്നാൾ ദിവസം.