عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَنْ نَسِيَ وَهُوَ صَائِمٌ، فَأَكَلَ أَوْ شَرِبَ، فَلْيُتِمَّ صَوْمَهُ، فَإِنَّمَا أَطْعَمَهُ اللهُ وَسَقَاهُ».
[صحيح] - [متفق عليه] - [صحيح مسلم: 1155]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ആരെങ്കിലും നോമ്പുകാരനായിരിക്കെ മറന്നു കൊണ്ട് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ അവൻ തൻ്റെ നോമ്പ് പൂർത്തീകരിച്ചു കൊള്ളട്ടെ; അവനെ ഭക്ഷിപ്പിക്കുകയും അവന് വെള്ളം നൽകുകയും ചെയ്തത് അല്ലാഹു മാത്രമാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1155]
ഒരാൾ നിർബന്ധമായതോ സുന്നത്തായതോ ആയ നോമ്പിൽ ആയിരിക്കുന്ന വേളയിൽ, മറന്നു കൊണ്ട് ഭക്ഷിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ അവൻ തൻ്റെ നോമ്പ് പൂർത്തീകരിക്കട്ടെ എന്നും, ആ നോമ്പ് മുറിഞ്ഞതായി കണക്കാക്കേണ്ടതില്ലെന്നും നബി (ﷺ) അറിയിക്കുന്നു. തൻ്റെ നോമ്പ് മുറിക്കുക എന്ന ഉദ്ദേശ്യം അവനുണ്ടായിരുന്നില്ല എന്നതിനാൽ തന്നെ അല്ലാഹു അവനിലേക്ക് എത്തിക്കുകയും അവനെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്ത ഉപജീവനത്തിൽ പെട്ടതാണ് അത് എന്നും അവിടുന്ന് കൂട്ടിച്ചേർത്തു.