+ -

عَنْ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُمَا:
أَنَّ تَلْبِيَةَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَبَّيْكَ اللهُمَّ، لَبَّيْكَ، لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ» قَالَ: وَكَانَ عَبْدُ اللهِ بْنُ عُمَرَ رَضِيَ اللهُ عَنْهُمَا يَزِيدُ فِيهَا: لَبَّيْكَ لَبَّيْكَ، وَسَعْدَيْكَ، وَالْخَيْرُ بِيَدَيْكَ، لَبَّيْكَ وَالرَّغْبَاءُ إِلَيْكَ وَالْعَمَلُ.

[صحيح] - [متفق عليه] - [صحيح مسلم: 1184]
المزيــد ...

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- യുടെ തൽബിയ്യത് (ഹജ്ജിലെ വാചകം) ഇപ്രകാരമായിരുന്നു. «لَبَّيْكَ اللهُمَّ، لَبَّيْكَ، لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ» (സാരം: അല്ലാഹുവേ! നിൻ്റെ വിളിക്ക് ഞാൻ ഉത്തരം നൽകിയിരിക്കുന്നു. നിൻ്റെ വിളിക്ക് ഞാൻ ഉത്തരം നൽകിയിരിക്കുന്നു. നിൻ്റെ വിളിക്ക് ഞാൻ ഉത്തരം നൽകിയിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. നിൻ്റെ വിളിക്ക് ഞാൻ ഉത്തരം നൽകിയിരിക്കുന്നു. തീർച്ചയായും സർവ്വ സ്തുതികളും അനുഗ്രഹങ്ങളും അധികാരവും നിനക്ക് മാത്രമാകുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല." അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- ഇപ്രകാരം കൂടി അധികരിപ്പിക്കാറുണ്ടായിരുന്നു: لَبَّيْكَ لَبَّيْكَ، وَسَعْدَيْكَ، وَالْخَيْرُ بِيَدَيْكَ، لَبَّيْكَ وَالرَّغْبَاءُ إِلَيْكَ وَالْعَمَلُ. "നിൻ്റെ വിളിക്ക് ഞാൻ ഉത്തരം നൽകിയിരിക്കുന്നു. നിൻ്റെ വിളിക്ക് ഞാൻ ഉത്തരം നൽകിയിരിക്കുന്നു. നിൻ്റെ സൗഭാഗ്യം മേൽക്കുമേൽ ഞങ്ങൾ തേടുന്നു. എല്ലാ നന്മയും നിൻ്റെ കയ്യിലാണ്. നിന്നിലേക്ക് മാത്രമാണ് എല്ലാ പ്രതീക്ഷകളും എല്ലാ പ്രവർത്തനങ്ങളും."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1184]

വിശദീകരണം

ഹജ്ജിൻ്റെയോ ഉംറയുടെയോ കർമ്മങ്ങളിൽ പ്രവേശിക്കാൻ ഉദ്ദേശിച്ചാൽ നബി (ﷺ) പറയാറുണ്ടായിരുന്ന തൽബിയ്യത്തിൻ്റെ വാചകം ഇപ്രകാരമായിരുന്നു: «لَبَّيْكَ اللهُمَّ، لَبَّيْكَ» : അല്ലാഹുവേ, നീ ഞങ്ങളെ ക്ഷണിച്ചതിലേക്കെല്ലാം -നിനക്ക് മാത്രം ഇബാദത്തുകൾ തനിച്ചാക്കണമെന്നതിലേക്കും, നിന്നെ ഏകനാക്കണമെന്നതിലേക്കും ഹജ്ജ് നിർവ്വഹിക്കണമെന്നതിലേക്കുമെല്ലാം- പൂർണ്ണമനസ്സോടെ നിർബന്ധമായും ഞങ്ങൾ ഉത്തരം നൽകിയിരിക്കുന്നു. «لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ» : നീ മാത്രമാകുന്നു ഇബാദത്തുകൾക്ക് അർഹതയുള്ള ഏക ആരാധ്യൻ. നിനക്ക് നിൻ്റെ സൃഷ്ടിരക്ഷാധികാരങ്ങളിലോ, ആരാധനക്കുള്ള അർഹതയിലോ, നിൻ്റെ നാമങ്ങളിലോ വിശേഷണങ്ങളിലോ ഒരു പങ്കുകാരനുമില്ല. «إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ» : തീർച്ചയായും സർവ്വ സ്തുതിയും നന്ദിയും പ്രകീർത്തനങ്ങളും നിനക്കുള്ളതാണ്. എല്ലാ അനുഗ്രഹങ്ങളും നിൻ്റേതും നീ നൽകിയതും മാത്രമാണ്. അതിനുള്ള നന്ദി എല്ലാ സാഹചര്യങ്ങളിലും നിനക്ക് മാത്രം നൽകേണ്ടതുമാണ്. ഇതു പോലെയാണ് നിൻ്റെ സർവ്വാധികാരവും. അതിലൊന്നും നിനക്ക് യാതൊരു പങ്കുകാരനുമില്ല; നീ സമ്പൂർണ്ണ ഏകത്വമുള്ളവനാകുന്നു. ഇബ്നു ഉമർ (رضي الله عنهما) ഈ വാചകങ്ങളോടൊപ്പം ഇത്രകൂടി അധികമായി പറയാറുണ്ടായിരുന്നു: لَبَّيْكَ لَبَّيْكَ وَسَعْدَيْكَ : നിൻ്റെ വിളിക്ക് ഉത്തരം നൽകി ഞാൻ വന്നിരിക്കുന്നു. മേൽക്കുമേൽ നിൻ്റെ സൗഭാഗ്യങ്ങൾ നീ എനിക്ക് മേൽ വർഷിച്ചാലും. وَالْخَيْرُ بِيَدَيْكَ : എല്ലാ നന്മകളും നിൻ്റെ കരങ്ങളിലും, നിൻ്റെ ഔദാര്യത്തിൽ പെട്ടതുമാണ്. لَبَّيْكَ وَالرَّغْبَاءُ إِلَيْكَ وَالْعَمَلُ : എല്ലാ ചോദ്യങ്ങളും തേട്ടങ്ങളും സർവ്വ നന്മകളും കൈവശമുള്ള നിന്നിലേക്ക് മാത്രമാകുന്നു. എല്ലാ പ്രവർത്തനങ്ങളും നിനക്കുള്ളത് മാത്രമാകുന്നു. നീയാകുന്നു എല്ലാ അരാധനകൾക്കും അർഹതയുള്ളവൻ.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഹജ്ജിലും ഉംറയിലും തൽബിയ്യത് ചൊല്ലുക എന്നത് ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട കാര്യമാണ്. നിസ്കാരത്തിൻ്റെ ചിഹ്നം (അതിൻ്റെ തുടക്കത്തിൽ ചൊല്ലുന്ന) തക്ബീറതുൽ ഇഹ്റാമാണെന്നതു പോലെ, ഹജ്ജിൻ്റെ ചിഹ്നമാണ് തൽബിയ്യത്. ഈ ദിക്റിൻ്റെ പ്രാധാന്യം അതിൽ നിന്ന് മനസ്സിലാക്കാം.
  2. ഇബ്നുൽ മുനയ്യിർ പറയുന്നു: "തൽബിയ്യത്ത് അല്ലാഹു നിശ്ചയിച്ചതിൽ തൻ്റെ ദാസന്മാർക്കുള്ള അല്ലാഹുവിൻ്റെ ആദരവ് പ്രകടമാണ്. കാരണം അവർ അവൻ്റെ ഭവനത്തിലേക്ക് വന്നെത്തിയത് അവൻ്റെ ക്ഷണപ്രകാരമാണ് എന്ന സൂചന തൽബിയ്യത്തിൻ്റെ വാക്കുകളിലുണ്ട്."
  3. നബി (ﷺ) യുടെ തൽബിയ്യത്തിൻ്റെ വാചകങ്ങൾ നിരന്തരം പറയുക എന്നതാണ് അഭികാമ്യം. എന്നാൽ ഇബ്നു ഉമർ ( رضي الله عنهما) പറയാറുണ്ടായിരുന്ന വാക്കുകൾ നബി (ﷺ) അദ്ദേഹത്തിന് അംഗീകരിച്ചു നൽകിയിട്ടുണ്ട് എന്നതിനാൽ നബി (ﷺ) പറഞ്ഞതിൽ കൂടുതൽ പറയുന്നതിൽ തെറ്റില്ല.
  4. ഇബ്നു ഹജർ (رحمه الله) പറയുന്നു: "ഇതാണ് ഏറ്റവും കൃത്യമായ വീക്ഷണം. നബി (ﷺ) യിൽ നിന്ന് സ്ഥിരപ്പെട്ട തൽബിയ്യത്തിൻ്റെ രൂപം അവൻ വേറിട്ടു ചൊല്ലട്ടെ. സ്വഹാബികൾ ചൊല്ലാറുണ്ടായിരുന്ന ഏതെങ്കിലും വാചകങ്ങളോ, സന്ദർഭത്തിന് യോജിച്ച ഏതെങ്കിലും ദിക്റുകൾ സ്വയം പറയുകയോ ചെയ്യുന്നെങ്കിൽ നബി (ﷺ) യുടെ വാചകങ്ങളോട് അത് ഇടകലർത്തി പറയരുത്.
  5. തശഹ്ഹുദിൻ്റെ ശേഷമുള്ള പ്രാർത്ഥനയോട് സദൃശ്യമാണ് ഇക്കാര്യം. തശഹ്ഹുദ് ചൊല്ലിക്കഴിഞ്ഞതിന് ശേഷം ഒരാൾ തനിക്ക് ഇഷ്ടമുള്ള ദുആ ചൊല്ലട്ടെ എന്ന് നബി (ﷺ) പറഞ്ഞിട്ടുണ്ടല്ലോ; നബി (ﷺ) യിൽ നിന്ന് സ്ഥിരപ്പെട്ട ദിക്റുകൾക്ക് ശേഷമാണ് അവ ചൊല്ലേണ്ടത് എന്നത് അതിൽ നിന്ന് മനസ്സിലാക്കാം."
  6. തൽബിയ്യത് പുരുഷന്മാർ ശബ്ദമുയർത്തി കൊണ്ട് ചൊല്ലൽ സുന്നത്താണ്. എന്നാൽ സ്ത്രീകൾ -ഫിത്ന ഭയപ്പെടുന്നതിനാൽ- തൽബിയ്യതിൻ്റെ ശബ്ദം താഴ്ത്തുകയാണ് വേണ്ടത്.
കൂടുതൽ