+ -

عَنْ سَهْلِ بْنِ سَعْدٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لَا يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الْفِطْرَ».

[صحيح] - [متفق عليه] - [صحيح مسلم: 1098]
المزيــد ...

സഹ്ൽ ഇബ്നു സഅ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:
"നോമ്പു തുറക്ക് ധൃതി കൂട്ടുന്നിടത്തോളം ജനങ്ങൾ നന്മയിലായിരിക്കും."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1098]

വിശദീകരണം

സൂര്യൻ അസ്തമിച്ചു എന്ന് ഉറപ്പായതിന് ശേഷം നോമ്പ്തുറക്ക് ധൃതി കൂട്ടുന്നിടത്തോളം ജനങ്ങൾ നന്മയിലായിരിക്കും എന്ന് നബി(ﷺ) അറിയിക്കുന്നു. കാരണം നബി ﷺ യുടെ സുന്നത്ത് പ്രാവർത്തികമാക്കുകയും, അവിടുന്ന് നിശ്ചയിച്ച അതിർവരമ്പുകൾ വിട്ടുകടക്കാതിരിക്കാൻ ശ്രദ്ധ കാണിക്കുകയും ചെയ്യുന്നവർ മാത്രമേ ഇക്കാര്യം ചെയ്യുകയുള്ളൂ.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നവവി (رحمه الله) പറയുന്നു: "സൂര്യാസ്തമയം ഉറപ്പായതിന് ശേഷം നോമ്പ്തുറ ഉടനെ നിർവ്വഹിക്കണമെന്നതിന് ഈ ഹദീഥ് തെളിവാണ്. നബി ﷺ യുടെ ഈ സുന്നത്ത് ജനങ്ങൾ കാത്തുസൂക്ഷിക്കുന്നിടത്തോളം മുസ്‌ലിം ഉമ്മത്തിൻ്റെ കാര്യം നേർവഴിയിലായിരിക്കും; എന്നാൽ അവർ നോമ്പുതുറ വൈകിക്കാൻ തുടങ്ങുന്നത് കുഴപ്പങ്ങളിൽ വീണുപോയിരിക്കുന്നു എന്നതിൻ്റെ അടയാളങ്ങളിൽ പെട്ടതാണ്."
  2. നബി (സ) യുടെ സുന്നത്ത് പിൻപറ്റുന്നിടത്തോളം ജനങ്ങളിൽ നന്മ നിലനിൽക്കുന്നതാണ്. എന്നാൽ സുന്നത്തുകൾ മാറിമറിയുന്നത് അവരുടെ കാര്യങ്ങൾ കുഴപ്പത്തിലാകുന്നതിൻ്റെ കാരണമാണ്.
  3. നോമ്പുതുറ വൈകിപ്പിക്കുന്ന വേദക്കാരോടും ബിദ്അത്തുകാരോടും എതിരാകുക എന്ന നന്മയും ഈ സുന്നത്ത് പ്രാവർത്തികമാക്കുന്നതിലുണ്ട്.
  4. ഇബ്നു ഹജർ (رحمه الله) പറയുന്നു: "നോമ്പ്തുറ ധൃതികൂട്ടാൻ കൽപ്പിക്കപ്പെട്ടതിൻ്റെ കാരണവും ഇവിടെ ശ്രദ്ധിക്കാം. മുഹല്ലബ് പറയുന്നു: "നോമ്പ്തുറ ധൃതികൂട്ടണമെന്ന് പറഞ്ഞതിൻ്റെ പിന്നിലെ യുക്തി: രാത്രിയിൽ നിന്നുള്ള സമയം പകലിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയും അതിൻ്റെ അളവ് അധികരിക്കുകയും ചെയ്യാതിരിക്കുക എന്നതാണ്. അതോടൊപ്പം, ഈ രീതിയാണ് നോമ്പുകാരന് കൂടുതൽ എളുപ്പമുള്ളതും, ഇബാദത്തുകളിൽ മുന്നേറാൻ അവന് സഹായകമായിട്ടുള്ളതും. സൂര്യാസ്തമയം സംഭവിച്ചു എന്ന് ഉറപ്പായതിന് ശേഷമോ, വിശ്വസ്തരായ രണ്ടാളുകൾ -ശരിയായ അഭിപ്രായപ്രകാരം ഒരാളാണെങ്കിലും- സൂര്യൻ അസ്തമിച്ചിരിക്കുന്നു എന്ന് അറിയിച്ചതിന് ശേഷമോ മാത്രമേ നോമ്പ്തുറക്കാൻ ധൃതി കൂട്ടേണ്ടതുള്ളൂ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ഏകോപനമുണ്ട്."
  5. ഇബ്നു ഹജർ (رحمه الله) പറയുന്നു: "റമദാൻ മാസത്തിൽ സുബ്ഹിൻ്റെ രണ്ടാം ബാങ്ക് കുറച്ച് സമയം നേരത്തെയാക്കുക എന്നത് ഈ കാലഘട്ടത്തിൽ ഉടലെടുത്തിട്ടുള്ള ആക്ഷേപാർഹമായ പുത്തനാചാരങ്ങളിൽ (ബിദ്അത്തുകളിൽ) പെട്ടതാണെന്ന കാര്യം പ്രത്യേകം ഉണർത്തട്ടെ! ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് നിർത്തിവെക്കാനുള്ള അടയാളമായി വെക്കാറുള്ള വിളക്കുകൾ ഇപ്രകാരം നേരത്തെ കെടുത്തുന്നതും ഇതേ പോലെത്തന്നെ. ഇബാദത്തിൽ സൂക്ഷ്മത പാലിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്യുന്നത് എന്ന് ഈ പുത്തനാചാരം നിർമ്മിച്ചവർ ജൽപ്പിക്കാറുള്ളത് എങ്കിലും ജനങ്ങളിൽ ചുരുക്കം ചിലർക്ക് മാത്രമേ ഇക്കാര്യം അറിയാറുള്ളൂ. ഇതേ ന്യായം, മഗ്‌രിബിൻ്റെ ബാങ്ക് സൂര്യാസ്തമയത്തിന് ശേഷം വൈകി കൊടുക്കുന്നതിലേക്കും അവരെ നയിച്ചിട്ടുണ്ട്. സമയമായി എന്നത് ഉറപ്പു വരുത്തലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് അതിനുള്ള അവരുടെ ന്യായം.
  6. യഥാർത്ഥത്തിൽ നോമ്പുതുറ വൈകിപ്പിക്കുകയും അത്താഴം നേരത്തെയാക്കുകയും അതിലൂടെ സുന്നത്തിനോട് എതിരാവുകയുമാണ് ഇക്കൂട്ടർ ചെയ്തിരിക്കുന്നത്. അതിനാൽ അക്കൂട്ടരിൽ നന്മകൾ കുറയുകയും തിന്മകൾ അധികരിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൽ അഭയം."