عن أبي هريرة رضي الله عنه مرفوعاً: «من صَام رمضان إيِمَانًا واحْتِسَابًا، غُفِر له ما تَقدَّم من ذَنْبِه».
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും റമദാൻ നോമ്പനുഷ്ഠിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഹദീഥിൻ്റെ ആശയം: അല്ലാഹുവിൽ വിശ്വാസമുള്ളവനായും, അവൻ്റെ വാഗ്ദാനത്തെ സത്യപ്പെടുത്തുന്നവനായും, അവൻ്റെ പ്രതിഫലം പ്രതീക്ഷിക്കുന്നവനായും, അല്ലാഹുവിൻ്റെ തൃപ്തി ഉദ്ദേശിച്ചു കൊണ്ടും ആരെങ്കിലും റമദാൻ മാസത്തിൽ നോമ്പനുഷ്ഠിച്ചാൽ - അതിൽ യാതൊരു ലോകമാന്യമോ പ്രശസ്തിയോ കലർന്നിട്ടില്ലെങ്കിൽ - അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * റമദാൻ മാസത്തിൻ്റെ മഹത്വവും, ഉന്നതമായ അതിൻ്റെ സ്ഥാനവും, നോമ്പിൻ്റെ മാസമാണ് റമദാൻ എന്നും, ആ മാസത്തിൽ ആരെങ്കിലും നോമ്പനുഷ്ഠിച്ചാൽ അവൻ്റെ പാപങ്ങളും തിന്മകളും - അത് കടലിലെ നുരയോളമുണ്ടെങ്കിലും - പൊറുക്കപ്പെടുമെന്നും ഈ ഹദീഥ് അറിയിക്കുന്നു.
  2. * ശഹ്ർ (മാസം) എന്ന വാക്കിനോട് ചേർത്തു കൊണ്ടല്ലാതെ, റമദാൻ എന്ന് മാത്രം പറയുന്നത് അനുവദനീയമാണ് എന്ന് ഈ ഹദീഥ് അറിയിക്കുന്നു.