عَنْ عَائِشَةَ أُمِّ المُؤْمنينَ رَضِيَ اللَّهُ عَنْهَا زَوْجِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَعْتَكِفُ العَشْرَ الأَوَاخِرَ مِنْ رَمَضَانَ، حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ.
[صحيح] - [متفق عليه] - [صحيح البخاري: 2026]
المزيــد ...
മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
നബി -ﷺ- റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് വഫാത്താകുന്നത് വരെ (മരണപ്പെടുന്നത് വരെ) അത് തുടർന്നു. അദ്ദേഹത്തിന് ശേഷം അവിടുത്തെ പത്നിമാരും ഇഅ്തികാഫിരുന്നു.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 2026]
മുഅ്മിനീങ്ങളുടെ മാതാവായ ആഇശ (رضي الله عنها) നബി(ﷺ) റമദാനിലെ അവസാനത്തെ പത്തിൽ മസ്ജിദിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു എന്ന് അറിയിക്കുന്നു. ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചു കൊണ്ടായിരുന്നു അവിടുന്ന് അപ്രകാരം ചെയ്തിരുന്നത്. ഈ രൂപത്തിൽ വഫാത്താകുന്നത് വരെ അവിടുന്ന് തുടർന്നു. നബി (ﷺ) യുടെ ശേഷം അവിടുത്തെ പത്‌നിമാരും ഇഅ്തികാഫ് സ്ഥിരമായി ഇരിക്കാറുണ്ടായിരുന്നു.