+ -

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«تَحَرَّوْا لَيْلَةَ القَدْرِ فِي الوِتْرِ مِنَ العَشْرِ الأَوَاخِرِ مِنْ رَمَضَانَ».

[صحيح] - [متفق عليه] - [صحيح البخاري: 2017]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു:
"റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാത്രികളിൽ ലൈലതുൽ ഖദ്റിനെ നിങ്ങൾ അന്വേഷിക്കുക."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 2017]

വിശദീകരണം

ലൈലത്തുൽ ഖദ്റിൻ്റെ രാത്രിയിൽ സൽകർമ്മങ്ങൾ അധികരിപ്പിച്ചു കൊണ്ട് അതിൻ്റെ പുണ്യം അന്വേഷിക്കാനും നേടിയെടുക്കാനും നബി (ﷺ) പ്രോത്സാഹനം നൽകുന്നു. എല്ലാ വർഷത്തിലെയും റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകളിൽ ലൈലതുൽ ഖദ്ർ സംഭവിക്കാൻ കൂടുതൽ സാധ്യതയുണ്ട്. ഇരുപത്തിഒന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിഅഞ്ച്, ഇരുപത്തിഏഴ്, ഇരുപത്തിഒൻപത് എന്നിങ്ങനെയാണ് ആ രാത്രികൾ.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ലൈലത്തുൽ ഖദ്റിൻ്റെ ശ്രേഷ്ഠതയും, അത് അന്വേഷിക്കാനുള്ള പ്രോത്സാഹനവും.
  2. ലൈലതുൽ ഖദ്ർ ഏതു രാത്രിയിലാണെന്നത് അല്ലാഹു കൃത്യമായി വിവരിക്കാത്തതിനാൽ ആ രാത്രിയിലെ പുണ്യം ലഭിക്കാനുള്ള ശ്രമത്തിൽ ജനങ്ങൾ ലൈലതുൽ ഖദ്ർ ആകാൻ സാധ്യതയുള്ള രാത്രികളിലെല്ലാം
  3. ഇബാദത്തുകൾ അധികരിപ്പിക്കാനും, അതിലൂടെ അവരുടെ പ്രതിഫലം അധികരിക്കാനും കാരണമാകും. അല്ലാഹുവിൻ്റെ അപാരമായ യുക്തിയും അവൻ്റെ കാരുണ്യവുമാണ് അതിൽ നിന്ന് മനസ്സിലാകുന്നത്.
  4. ലൈലതുൽ ഖദ്ർ റമദാനിലെ അവസാനത്തെ പത്തിലാണ്; അതിലെ ഒറ്റയിട്ട രാവുകളിലാണ് കൂടുതൽ സാധ്യതയുള്ളത്.
  5. റമദാൻ മാസത്തിലെ അവസാന രാത്രികളിൽ പെട്ട ഒരു രാത്രിയുടെ പേരാണ് ലൈലത്തുൽ ഖദ്ർ. അല്ലാഹു വിശുദ്ധ ഖുർആൻ നബി (ﷺ) യുടെ മേൽ അവതരിപ്പിച്ച രാത്രിയാണത്. ഈ രാത്രിയുടെ ബറകത്തും (നന്മകളിലുള്ള വർദ്ധനവും അനുഗ്രഹവും), അതിൻ്റെ മഹത്തരമായ സ്ഥാനവും, അതിലുള്ള സൽകർമ്മങ്ങളുടെ പുണ്യവും ആയിരം മാസങ്ങളുടേതിനേക്കാൾ അല്ലാഹു മഹത്തരമാക്കിയിരിക്കുന്നു.
  6. ലൈലത്തുൽ ഖദ്ർ എന്ന് ഈ രാത്രിക്ക് പേര് വരാനുള്ള കാരണം എന്താണെന്നതിൽ വ്യത്യസ്ത വീക്ഷണങ്ങളുണ്ട്.
  7. ഒന്ന്: ഈ രാത്രിയുടെ സ്ഥാനവും മഹത്വവും ബോധ്യപ്പെടുത്തുന്നതിനാണത്. ഉന്നത സ്ഥാനമുള്ള വ്യക്തിയെ
  8. 'عظيم القدر'
  9. എന്ന് അറബിയിൽ പറയാറുണ്ട്. ഈ വിശദീകരണ പ്രകാരം രാത്രിയെ വിശേഷിപ്പിക്കാനാണ് സ്ഥാനം എന്ന അർത്ഥമുള്ള 'ഖദ്ർ' എന്ന പദം നൽകിയത്. ഈ രാത്രിക്ക് മഹത്തരമായ പദവിയും ശ്രേഷ്ഠതയും സ്ഥാനവുമുണ്ട് എന്നാണ് അതിൻ്റെ സൂചന. "അനുഗ്രഹീതമായ ഒരു രാത്രിയിലാണ് ഈ ഗ്രന്ഥം നാം അവതരിപ്പിച്ചത്." (ദുഖാൻ: 3) എന്ന വചനം ഈ വിശദീകരണത്തിന് ബലം നൽകുന്നുണ്ട്.
  10. രണ്ട്: വിധിനിർണ്ണയത്തിൻ്റെ രാത്രി എന്ന അർത്ഥത്തിലാണ് ഈ പേര് നൽകപ്പെട്ടത്; ഒരു പ്രവൃത്തി നടക്കുന്ന സമയത്തിലേക്ക് പ്രവർത്തനത്തെ ചേർത്തി പറയുക എന്ന ശൈലിയാണ് അവിടെ സ്വീകരിക്കപ്പെട്ടിരിക്കുന്നത് എന്നർത്ഥം. ഓരോ വർഷവും സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ അല്ലാഹു ഈ രാത്രിയിൽ നിർണ്ണയിക്കുന്നു എന്ന ഉദ്ദേശ്യമാണ് അപ്പോൾ അതിന് ഉണ്ടാവുക. "ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു." (ദുഖാൻ: 4) എന്ന വചനം ഈ അർത്ഥത്തിലേക്ക് സൂചന നൽകുന്നുണ്ട്.
കൂടുതൽ